കോഴിക്കോട്: മുത്തലാഖ് നിരോധന നിയമ പ്രകാരമുള്ള ആദ്യ അറസ്റ്റ് കോഴിക്കോട്ട്. മുക്കം ചെറുവാടി ചുള്ളിക്കാപ്പറമ്പ് സ്വദേശി കണ്ടങ്ങൽ വീട്ടിൽ ഇ കെ ഉസാമിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. മുക്കം കുമാരനെല്ലൂർ സ്വദേശിനിയായ റജ്‌നയുടെ പരാതിയിലാണ് അറസ്റ്റ്. ഓഗസ്റ്റ് ഒന്നിന് തന്‍റെ വീട്ടിൽ എത്തിയ ഉസാം മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേർപ്പെടുത്തിയെന്നാണ് റജ്‌നയുടെ പരാതി. താമരശേരി കോടതിയിൽ ഹർജി ഫയൽ ചെയ്‌തതിനെ തുടർന്ന് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഉസാമിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജാമ്യത്തിൽ വിട്ടു.
കേരളത്തിലെ ആദ്യ മുത്തലാഖ് അറസ്റ്റ് കോഴിക്കോട്ട് - കേരളത്തിലെ ആദ്യ മുത്തലാഖ് അറസ്റ്റ് കോഴിക്കോട്ട്
ഇ കെ ഉസാം ആണ് മുത്തലാഖ് നിരോധന നിയമ പ്രകാരം അറസ്റ്റിലായത്.

Conclusion: