കോഴിക്കോട് : വടകര പുതിയ സ്റ്റാന്‍റ് പരിസരത്ത് എടോടി റോഡിലെ ചെരുപ്പുകടയില്‍ വന്‍ തീപിടിത്തം. മൂന്ന് നിലകളിലായുള്ള 'പാദ കേന്ദ്ര'യിലാണ് അഗ്നിബാധയുണ്ടായത്. ഉടൻതന്നെ വടകര ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം. തലശേരി സ്വദേശി ഖാലിദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടവും സ്ഥാപനവും. പെയിന്‍റിങ് ഉള്‍പ്പെടെ നവീകരണ ജോലി കാരണം ദിവസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് തീപിടിത്തം. മുകള്‍ നിലയില്‍ നിന്ന് തീ ആളിക്കത്തുകയായിരുന്നു. അപകട കാരണം വ്യക്തമല്ല.
ALSO READ: ബെംഗളൂരുവിൽ അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ; രണ്ട് പേർ കൊല്ലപ്പെട്ടു
തൊട്ടടുത്തായി സഹകരണ ബാങ്കും ഹോട്ടലും ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനുള്ള ശ്രമം നടക്കുകയാണ്. വടകരയ്‌ക്ക് പുറമെ കൊയിലാണ്ടി, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും അഗ്നിശമന സേനയും പൊലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.