കോഴിക്കോട്: നരിപ്പറ്റ പഞ്ചായത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിലെ ഏടോനി ഉറിതൂക്കി മലയിൽ വനമേഖലയോട് ചേർന്ന കൃഷി ഭൂമിയിൽ കൃഷി ഭൂമി കത്തി നശിച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 12 ഏക്കർ സ്ഥലത്താണ് തീപടർന്ന് പിടിച്ചത്. കൃഷിയിടത്തിൽ തീ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. തെങ്ങിൻ തൈകൾ, കശുമാവ്, കുരുമുളക് എന്നിവ കത്തി ചാമ്പലായി. മേഖലയിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് കുന്നിൻ പ്രദേശത്ത് എത്താൻ കഴിഞ്ഞില്ല. സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയച്ചൻകണ്ടിയുടെ നേതൃത്വത്തിൻ നാദാപുരത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേന മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്. വേനൽ കടുക്കുന്നതോടെ വന പ്രദേശത്തിനടുത്തുള്ള സ്ഥലങ്ങളിൽ അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നത് ശിക്ഷാർഹമാണെന്നും വനത്തിലേക്ക് തീപടർന്നാൽ വൻ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സ്ഥല ഉടമകൾക്കെതിരെ കേസെടുക്കുമെന്നും അധികൃതർ പറഞ്ഞു.
ഉറിതൂക്കിയിൽ തീ പിടിത്തം; ഏക്കർ കണക്കിന് കൃഷിയിടം കത്തി നശിച്ചു - latest kozhikode
സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 12 ഏക്കർ സ്ഥലത്താണ് തീപടർന്ന് പിടിച്ചത്. കൃഷിയിടത്തിൽ തീ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്.
കോഴിക്കോട്: നരിപ്പറ്റ പഞ്ചായത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയ്ഞ്ചിലെ ഏടോനി ഉറിതൂക്കി മലയിൽ വനമേഖലയോട് ചേർന്ന കൃഷി ഭൂമിയിൽ കൃഷി ഭൂമി കത്തി നശിച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 12 ഏക്കർ സ്ഥലത്താണ് തീപടർന്ന് പിടിച്ചത്. കൃഷിയിടത്തിൽ തീ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. തെങ്ങിൻ തൈകൾ, കശുമാവ്, കുരുമുളക് എന്നിവ കത്തി ചാമ്പലായി. മേഖലയിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാൽ ഫയർഫോഴ്‌സ് വാഹനങ്ങൾക്ക് കുന്നിൻ പ്രദേശത്ത് എത്താൻ കഴിഞ്ഞില്ല. സ്റ്റേഷൻ ഓഫീസർ വാസത്ത് ചെയച്ചൻകണ്ടിയുടെ നേതൃത്വത്തിൻ നാദാപുരത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേന മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ അണച്ചത്. വേനൽ കടുക്കുന്നതോടെ വന പ്രദേശത്തിനടുത്തുള്ള സ്ഥലങ്ങളിൽ അശ്രദ്ധമായി തീ കൈകാര്യം ചെയ്യുന്നത് ശിക്ഷാർഹമാണെന്നും വനത്തിലേക്ക് തീപടർന്നാൽ വൻ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ സ്ഥല ഉടമകൾക്കെതിരെ കേസെടുക്കുമെന്നും അധികൃതർ പറഞ്ഞു.
TAGGED:
latest kozhikode