കോഴിക്കോട്: വെളളിപറമ്പ് കീഴ്‌മാട് അത്തര്‍ (perfume) പാക്കിങ് യൂണിറ്റിൽ തീപിടുത്തം (Fire in packing unit). ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പാക്കിങ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. സമീപത്തെ വീട്ടമ്മയാണ് (Housewife) കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്.
തുടർന്ന് നാട്ടുകാർ അഗ്നിശമന സേനയെ (fire force) വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ വെളളിമാടുകുന്ന് നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു. അത്തറ് കുപ്പികളും(perfume bottles) ജനൽ ചില്ലുകളും പൊട്ടിത്തെറിച്ച നിലയിലാണ്.
തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടുത്തത്തിൽ നിരവധി അത്തർ കുപ്പികൾ പൊട്ടിത്തെറിച്ചു. പ്രദേശത്ത് അത്തറിന്‍റെ രൂക്ഷമായ ഗന്ധമാണ്.