കടുത്ത ചൂടിലും ജോലിയെടുക്കേണ്ടി വരുന്നവരാണ്സ്വകാര്യകമ്പനിയിലെ മാര്‍ക്കറ്റിംഗ് തൊഴിലാളികളും ഭക്ഷ്യവിതരണ ശൃംഘലയിലെ ജോലിക്കാരും. കടകളില്‍ തിരക്കൊഴിയുന്നത് ഉച്ചസമയത്ത് ആയതിനാല്‍ ഈ സമയം മാത്രമെ മാര്‍ക്കറ്റിംഗ് തൊഴിലാളികള്‍ക്ക് കമ്പനിക്കാവശ്യമായ ഓര്‍ഡര്‍ ലഭ്യമാകൂ. ഭക്ഷ്യവിതരണ കമ്പനിയിലെ തൊഴിലാളികള്‍ക്കും ഇതേ സമയം ആണ് തിരക്ക്.
താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് രാവിലെ 11 മുതല്‍ മൂന്ന് മണിവരെ വെയിലത്തുള്ള ജോലി ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അത് പാലിക്കാൻ ഇവര്‍ക്ക് സാധിക്കാറില്ല. കഴിഞ്ഞ ദിവസംകോഴിക്കോട് 34 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.