ETV Bharat / state

പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതല്‍ തെളിവുകള്‍ പുറത്ത് - rother says he got a phone call

തട്ടിക്കൊണ്ടു പോകാൻ സംഘമെത്തിയ വാഹനം രണ്ട് ദിവസം മുമ്പ് പ്രദേശത്ത് കണ്ടിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു

പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

author img

By

Published : Jul 13, 2021, 12:08 PM IST

Updated : Jul 13, 2021, 12:26 PM IST

കോഴിക്കോട്‌: കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതികരണവുമായി സഹോദരൻ. ഊരള്ളൂർ മാതോത്ത് മീത്തൽ മമ്മദിന്‍റെ മകൻ അഷ്റഫിനെ(35) തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ്‌ പ്രതികരണവുമായി സഹോദരൻ സിദ്ദിഖ്‌ രംഗത്തെത്തിയിരിക്കുന്നത്‌.

പ്രവാസിയെ തട്ടിക്കൊണ്ടു പോയ സംഭവം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

സ്വർണം ആവശ്യപ്പെട്ട് കൊടുവള്ളിയിൽ നിന്ന് നൗഷാദ് എന്നയാൾ വിളിച്ചിരുന്നുവെന്ന് സിദ്ദിഖ് പറയുന്നു. നേരത്തെ സ്വർണവുമായി സഹോദരനെ പൊലീസ്‌ പിടിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാൻ സംഘമെത്തിയ വാഹനം രണ്ട് ദിവസം മുമ്പ് പ്രദേശത്ത് കണ്ടിട്ടുണ്ടെന്നും സഹോദരൻ പറഞ്ഞു.

അഷ്റ‌ഫ് വിദേശത്ത് നിന്നും സ്വർണം കൊണ്ട് വന്നിരുന്നെന്നും ഇത് കൊടുവള്ളിയിൽ എത്തിച്ചില്ലെന്ന് ഭീഷണി ഉയർത്തി തോക്ക് ചൂണ്ടിയാണ് അഷ്റഫിനെ കൊണ്ട് പോയതെന്നും സിദ്ദിഖ് കൊയിലാണ്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

read more:പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന്‌ സൂചന

സ്വർണക്കടത്ത് ക്യാരിയറാണ്‌ അഷറഫ് എന്ന് പൊലീസ് സംശയിക്കുന്നു. വടകര എസ്പിയുടെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്‌.

Last Updated : Jul 13, 2021, 12:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.