കോഴിക്കോട്: നഗരങ്ങളില്‍ ലഹരി വേട്ട കര്‍ശനമാക്കിയതോടെ ഗ്രാമപ്രദേശങ്ങളിലേക്ക് ചേക്കേറിയ ലഹരി മാഫിയകളെ പൂട്ടാനൊരുങ്ങി എക്സൈസ് വകുപ്പ്. കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി ഉത്പ്പന്നങ്ങള്‍ നഗര പ്രദേശത്തും ഗ്രാമ പ്രദേശങ്ങളിലും സുലഭമായതോടെയാണ് എക്സൈസ് പരിശോധന കർശനമാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഗ്രാമങ്ങളിൽ സാമൂഹ്യ വിരുദ്ധർ കേന്ദ്രീകരിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താനാണ് ശ്രമിക്കുക. ഇതോടൊപ്പം ഗ്രാമ പ്രദേശങ്ങളില്‍ കഞ്ചാവ്- മയക്കുമരുന്ന് കേസുകളിലുള്‍പ്പെട്ട കുറ്റവാളികളുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. ഇതുവഴി കഞ്ചാവ് മാഫിയകളെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ വി.ആർ. അനിൽകുമാർ പറഞ്ഞു.