ETV Bharat / state

പാഴ്‌സലുകളില്‍ എത്തിയ എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ എക്‌സൈസ് പിടികൂടി

കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്‌സലുകളെകുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഉടമകള്‍ എക്സൈസിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം പാഴ്‌സലുകള്‍ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.

author img

By

Published : Mar 16, 2022, 3:32 PM IST

പാഴ്‌സലുകളില്‍ എത്തിയ എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ എക്‌സൈസ് പിടികൂടി  എൽഎസ്‌ഡി സ്റ്റാമ്പുകള്‍  കോഴിക്കോട് സ്വദേശിയായ ഫസലു  sd stamps came from oman and netherland  siezed lsd stamps
എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ എക്‌സൈസ് പിടികൂടി

കോഴിക്കോട്: ഒമാനിൽ നിന്നും നെതർലന്‍ഡ്‌സില്‍ നിന്നും എത്തിയ പാഴ്‌സലുകളില്‍ നിന്ന് എല്‍എസ്‌ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തു. കോഴിക്കോട്, തിരുവനന്തപുരം സ്വദേശികള്‍ക്കായി എത്തിയ പാഴ്‌സലുകളില്‍ നിന്നാണ് ലഹരിവസ്‌തുക്കള്‍ കണ്ടെടുത്തത്. കൊച്ചിയിലെ കൊറിയര്‍ സ്ഥാപനത്തില്‍ നിന്നാണ് ലഹരിമരുന്നുകള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചത്.

കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്‌സലുകളെകുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഉടമകള്‍ എക്സൈസിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് എക്സൈസ് സംഘം പാഴ്‌സലുകള്‍ കസ്റ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്‌ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പാക്കറ്റും അഞ്ചെണ്ണം വീതമുള്ള രണ്ട് കവറുകളുമാണ് പാഴ്‌സലിലുണ്ടായിരുന്നത്.

also read: പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴ്ന്നുവെന്ന് സതീശന്‍, അധപ്പതിക്കരുതെന്ന് പിണറായി ; സഭയില്‍ വാക്‌പോര്

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയായ ഫസലുവിനെ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോഴിക്കോട് എക്‌സൈസാണ് മാങ്കാവിലെ ഒരു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.