ETV Bharat / state

എളമരം കടവ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍ - ചാലിയാര്‍ കടവ് പാലം

കോഴിക്കോട് മലപ്പുറം ജില്ലകലെ ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണം 2019 ലാണ് ആരംഭിച്ചത്

എളമരം കടവ്  എളമരം കടവ് പാലം  ചാലിയാര്‍ കടവ് പാലം  elamaram bridge
എളമരം കടവ് പാലത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അന്തിമഘട്ടത്തില്‍
author img

By

Published : Apr 24, 2022, 1:04 PM IST

കോഴിക്കോട്: ചാലിയാറിന് കുറുകെ മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പാലത്തിന്‍റെ പണികള്‍ അവസാനഘട്ടത്തില്‍. പാലത്തിന് മുകളിലെ കോട്ടിംഗ് പ്രവര്‍ത്തികളും, കൈവരികളില്‍ പെയിന്‍റ് അടിക്കുന്ന ജോലികളുമാണ് നിലവില്‍ പുരോഗമിക്കുന്നത്. 2019-ലാണ് ഇരു ജില്ലകളെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നിര്‍മ്മാണം എളമരം കടവില്‍ ആരംഭിച്ചത്.

എളമരം കടവ് പാലത്തിന്‍റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍

കേന്ദ്രസര്‍ക്കാരിന്‍റെ സിആര്‍എഫ് ഫണ്ടില്‍ നിന്ന് അനുവദിച്ച 35 കോടി രൂപ ഉപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള പിടിഎസ് ഇന്ത്യാ പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ മേല്‍നോട്ടത്തിലാണ് പാലത്തിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയുടെ സമാപന ദിവസമായ മെയ്‌ 19-നകം പാലം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

350 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് പതിനൊന്ന് തൂണുകളും പത്ത് സ്ലാബുകളുമാണുള്ളത്. പാലത്തിന് സമീപത്തുള്ള അപ്രോച്ച് റോഡുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. മാവൂര്‍ ഭാഗത്തേക്കുള്ള റോഡിന്‍റെ പണികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.