കോഴിക്കോട് : രാജ്യത്തെ പെട്രോൾ വില വർധനവിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. ജില്ലയിലെ വിവിധ ഇടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. കോഴിക്കോട് നഗരത്തിലെ ജി.എസ്.ടി ഓഫിസിന് മുമ്പിൽ നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്‌തു.
Also Read:ഞെളിയൻ പറമ്പ് തീപിടിത്തം : മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ നഗരസഭയ്ക്ക് നിർദേശം
സംസ്ഥാന കമ്മിറ്റി അംഗം പി.ഷിജിത്ത്, ജില്ല ജോയിന്‍റ് സെക്രട്ടറി കെ.അരുണ്‍, പിങ്കി പ്രമോദ്, ഫഹദ്ഖാന്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യത്തെ 135 ലധികം ജില്ലകളിൽ പെട്രോളിന് വില 100 കടന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച പ്രീമിയം പെട്രോളിന്‍റെ വില 100 കടന്നിരുന്നു. 31 ദിവസത്തിനിടെ രാജ്യത്ത് 21 തവണയാണ് ഇന്ധനവില കൂട്ടിയത്.