കോഴിക്കോട്: മുസ്ലിംലീഗ് പ്രതിനിധി രാത്രിയിൽ ഒറ്റയ്‌ക്ക് പെരുവയൽ പഞ്ചായത്ത് ഓഫീസിലെത്തിയത് വിവാദമായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ ഷറഫുദീനാണ് രാത്രി ഓഫീസിൽ കടന്നത്. വിവരമറിഞ്ഞെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഇയാളെ തടഞ്ഞുവച്ചു.
ഓഫീസിലെ മറ്റ് ലൈറ്റുകളണച്ച് ഷട്ടറിട്ട് ഫയലുകളും കംപ്യൂട്ടറും പരിശോധിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയതന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു.
പഞ്ചായത്തില്‍ കള്ളന്‍ കയറിയെന്ന് കരുതി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
പഞ്ചായത്തിൽ കള്ളൻ കയറിയെന്ന് കേട്ടാണ് എത്തിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരം സമിതി അധ്യക്ഷൻ ലൈറ്റണച്ച് എന്താണ് പരിശോധിക്കുന്നതെന്ന ചോദ്യത്തിന് ‘അത് ഡിവൈഎഫ്‌ഐ പ്രവർത്തകരെ ബോധിപ്പിക്കാനാവില്ല’ എന്നായിരുന്നു മറുപടി. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഫയലുകളിലടക്കം തിരിമറി നടത്താനുള്ള ശ്രമമാണ് ഇയാളുടെ ഭാഗത്ത് നിന്നുണ്ടായതെന്നും പ്രവർത്തകർ പറഞ്ഞു.
രണ്ട് ലീഗ് പ്രവര്‍ത്തകര്‍ പിന്തുണയുമായി എത്തിയതോടെ വാക്കേറ്റം
അതിനിടെ രണ്ട് ലീഗ് പ്രവർത്തകർ ഷറഫുദീന് പിന്തുണയുമായെത്തിയത് വാക്കുതർക്കത്തിനും ഇടയാക്കി. തുടർന്ന് മെഡി. കോളജ് സി.ഐ ബെന്നി ലാലുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ഷറഫുദീനെ ഓഫീസിൽനിന്ന് പറഞ്ഞയക്കുകയായിരുന്നു. ഈ സമയം പൊലീസുമായും ഇവർ വാക്കു തർക്കത്തത്തിലേർപ്പെട്ടു.
പരാതി നല്‍കാനൊരുങ്ങി ഡി.വൈ.എഫ്.ഐ
സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കും പൊലീസിനും പരാതിനൽകുമെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റി, പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
Also Read: BJP Kerala: സർക്കാരിന് എസ്‌ഡിപിഐയെ സംരക്ഷിക്കുന്ന നിലപാട്: കെ.സുരേന്ദ്രന്‍