ETV Bharat / state

Drug Mafia Attacked House In Thamarassery: താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം; ഒരാൾക്ക് വെട്ടേറ്റു, പൊലീസിന് നേരെയും ആക്രമണം - Attack By Drug Mafia In Thamarassery

Gange Attack In Thamarassery അമ്പലമുക്ക് സ്വദേശി ഇർഷാദിന് വെട്ടേൽക്കുകയും പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങൾ സംഘം അടിച്ച് തകർക്കുകയും ചെയ്‌തു

Drug Mafia In Thamarassery  Drug Mafia attack  Drug Mafia attack In Thamarassery  goons attack  താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം  ഒരാൾക്ക് വെട്ടേറ്റു പൊലീസിന് നേരെയും ആക്രമണം  പൊലീസ്‌ ജീപ്പിന്‍റെ ചില്ലും സംഘം തകർത്തു  പ്രവാസിയായ താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ  ലഹരി മാഫിയാ സംഘം തകർത്തത്  ടെന്‍റ്‌ കെട്ടി മയക്കുമരുന്ന് ഉപയോഗം  നാട്ടുകാരും പൊലീസും സ്ഥലത്തെത്തി  സംഘം അക്രമവും ഭീഷണിയും തുടർന്നു  വെട്ടേൽക്കുകയും  എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി  എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സക്കീർ  താമരശ്ശേരി ഡിവൈഎസ്‌പി  Drug Mafia Attacked In Thamarassery  Attack By Drug Mafia In Thamarassery  Drug Mafia Attacked House In Thamarassery
താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാ വിളയാട്ടം
author img

By ETV Bharat Kerala Team

Published : Sep 5, 2023, 1:02 PM IST

ഗുണ്ടകള്‍ തകര്‍ത്ത വീടിന്‍റെ ദൃശ്യം

കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി മാഫിയയുടെ ഗുണ്ടാവിളയാട്ടം. ഒരാൾക്ക് വെട്ടേൽക്കുകയും പൊലീസിന് നേരെ ആക്രമണമുണ്ടാവുകയും ചെയ്‌തു (Drug Mafia Attack In Thamarassery). പൊലീസ്‌ ജീപ്പിന്‍റെ ചില്ലും സംഘം തകർത്തു. പ്രവാസിയായ താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ടയിൽ മൻസൂറിന്‍റെ (38) വീടാണ് ലഹരി മാഫിയ സംഘം തകർത്തത്. മൻസൂർ വീട്ടിൽ സിസിടിവി സ്ഥാപിച്ചത് തങ്ങളെ കുടുക്കാനാണെന്ന് ആരോപിച്ചായിരുന്നു സംഘത്തിന്‍റെ വിളയാട്ടം. തൻ്റെ വീടിനോട് ചേർന്ന് അയൂബ് എന്നയാൾ ടെന്‍റ്‌ കെട്ടി മയക്കുമരുന്ന് ഉപയോഗവും വിൽപനയും നടത്തുന്നുവെന്ന് മൻസൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ അയൂബിന്‍റെ കൂട്ടാളികളായ കണ്ണൻ, ഫിറോസ് എന്നിവർ വടിവാളുമായി മൻസൂറിന്‍റെ വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മൻസൂറിനെ കൂടാതെ ഭാര്യ റിസ്വാന, മക്കളായ ഫാത്തിമ ജുമാന, യഹിയ, ആയിഷ നൂറ, അമീന എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഭീഷണി ഭയന്ന് വീട്ടുകാർ അകത്ത് കയറി വാതിലടച്ചതോടെ ജനൽ ചില്ലുകളും സിസിടിവി ക്യാമറയും വാഹനവും സംഘം അടിച്ച് തകർത്തു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും സംഘം ആക്രമണവും ഭീഷണിയും തുടർന്നു. അതിനിടെ സംഭവം അറിഞ്ഞെത്തിയ അമ്പലമുക്ക് സ്വദേശി ഇർഷാദിന് വെട്ടേൽക്കുകയും പൊലീസ് ജീപ്പ് അടക്കം മൂന്ന് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്‌തു. സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. എറണാകുളം ഫോർട്ട് കൊച്ചി സ്വദേശി സക്കീറാണ് അറസ്‌റ്റിലായത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് അക്രമം തടഞ്ഞത്. ഓടി രക്ഷപ്പെട്ട പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും ഡി.വൈ.എസ്.പി അഷ്റഫ് പറഞ്ഞു. 15 അംഗ സംഘമാണ് ടെൻ്റ് കെട്ടി ലഹരി വിൽപന നടത്തിക്കൊണ്ടിരുന്നത്. കാവലിന് ആറ് നായകളേയും വളർത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.