ETV Bharat / state

ലഹരിക്കെതിരായ പോരാട്ടത്തിൽ 'നാട്ടുറവ', നാടകത്തിലൂടെ ബോധവത്‌കരണം

author img

By

Published : Nov 1, 2022, 11:52 AM IST

നാടകത്തിലൂടെ ലഹരി വിരുദ്ധ ബോധവത്കരണം നടത്തുക എന്നതാണ് കലാകാരന്മാരുടെ കൂട്ടായ്‌മയായ നാട്ടുറവയുടെ ലക്ഷ്യം.

kozhikode  Natturava  school bag Natturava  school bag drama  drama on drug abuse  നാട്ടുറവ  കോഴിക്കോട്  ലഹരി വിരുദ്ധ  ലഹരി  സ്കൂൾ ബാഗ്  സ്‌കൂൾ ബാഗ്
ലഹരിക്കെതിരായ പോരാട്ടത്തിൽ 'നാട്ടുറവ'

കോഴിക്കോട്: നാടകത്തിലൂടെ ലഹരി വിരുദ്ധ ബോധവത്കരണവുമായി വഴയൂരിലെ കലാകാരന്മാരുടെ കൂട്ടായ്‌മയായ 'നാട്ടുറവ'. നിരവധി വേദികളിലാണ് നാട്ടുറവയുടെ 'സ്‌കൂൾ ബാഗ്' എന്ന നാടകം അവതരിപ്പിച്ചത്. സർക്കാരിന്‍റെയും, മറ്റ് സന്നദ്ധ സംഘടനകളുടെയും ലഹരി വിരുദ്ധ കാമ്പയിനുകളിൽ അവതരിപ്പിച്ചതോടെയാണ് നാടകം ജനശ്രദ്ധ പിടിച്ചുപറ്റിയത്.

ലഹരിക്കെതിരായ പോരാട്ടത്തിൽ 'നാട്ടുറവ'

സ്‌കൂളുകളിലും രക്ഷിതാക്കളുടെ മീറ്റിങ്ങുകളിലും ഉൾപ്പടെ നിരവധി വേദികളിൽ നാടകം അവതരിപ്പിച്ചു. ലഹരിക്കടിമപ്പെടുന്ന ഒരു വിദ്യാർഥിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം കുടുംബ പശ്ചാത്തലത്തിലൂടെ തുറന്ന് കാണിക്കുകയാണ് 'സ്‌കൂൾ ബാഗ്'. കുട്ടികളും മുതിർന്നവരും ഉൾപ്പടെ വ്യത്യസ്‌ത പ്രായത്തിലുള്ളവരാണ് നാടകത്തിലെ അഭിനേതാക്കൾ.

മോഹൻ കാരാടാണ് സ്‌കൂൾ ബാഗിന്‍റെ സംവിധായകൻ. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പോരാട്ടമാണ് ഈ നാടകമെന്ന് സംവിധായകൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.