കോഴിക്കോട്: കുറ്റ്യാടിയിൽ കടുത്ത നടപടിയുമായി സിപിഎം. മൂന്ന് ലോക്കൽ കമ്മറ്റി അംഗങ്ങളേയും ഒരു ബ്രാഞ്ച് സെക്രട്ടറിയേയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പ്രകടനത്തിന് നേതൃത്വം നൽകിയവർക്കെതിരെയാണ് നടപടി. കുറ്റ്യാടി ലോക്കൽ കമ്മറ്റി മെമ്പർമാരായ കെ.കെ ഗിരീശൻ, പാലേരി ചന്ദ്രൻ, കെ പി ബാബുരാജ്, ഊരത്ത് സ്‌കൂൾ ബ്രാഞ്ച് സെക്രട്ടറി കെപി ഷിജിൽ എന്നിവരെയാണ് പുറത്താക്കിയത്.
കുറ്റ്യാടി ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.പി വത്സൻ, സികെ സതീശൻ, കെവി ഷാജി വടയം, ഏരത്ത് ബാലൻ, എം.എം അശോകൻ എന്നിവരെ ഒരു വർഷത്തേക്കും സസ്പെന്‍ഡ് ചെയ്തു. കുറ്റ്യാടി ലോക്കൽ കമ്മറ്റിയിലെ സി.കെ ബാബു, എ.എം വിനീത എന്നിവരെ ആറുമാസത്തേക്കും സസ്പെന്‍ഡ് ചെയ്തു.
മുതിർന്ന സിപിഎം നേതാവും കുറ്റ്യാടി എംഎൽഎയുമായ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും നേരത്തെ തരംതാഴ്ത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് കുറ്റ്യാടി സീറ്റ് വിട്ടു നൽകിയതിൽ പ്രതിഷേധിച്ചാണ് പരസ്യ പ്രതിഷേധം നടന്നത്. ഒടുവിൽ സിപിഎം ഏറ്റെടുത്ത സീറ്റിൽ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ തന്നെ മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
also read:വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം: പ്രതിഷേധം ശക്തമാക്കും