ETV Bharat / state

ഷാറൂഖ് സെയ്‌ഫിയുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്‌ച; പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം - എലത്തൂർ ട്രെയിൻ തീവയ്‌പ്പിൽ വകുപ്പി തല അന്വേഷണം

തെളിവ് ശേഖരണത്തിനിടെ പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച മേൽവിലാസം ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം ജനങ്ങളിലേക്ക് എത്തിയിരുന്നു. പിന്നാലെ പൊലീസ് എത്തുന്നതിന് മുമ്പ് മാധ്യമ പ്രതിനിധികൾ പ്രതിയുടെ ഡൽഹിയിലെ വീട്ടിലെത്തുകയും ചെയ്‌തിരുന്നു.

elathur case departmental enquiry  ഷാറൂഖ് സെയ്‌ഫി  വകുപ്പ് തല അന്വേഷണം  എലത്തൂർ ട്രെയിൻ തീവയ്‌പ്പ്  SHAHRUKH SAIFI  ELATHUR TRAIN FIRE CASE  എലത്തൂർ ട്രെയിൻ തീവയ്‌പ്പിൽ വകുപ്പി തല അന്വേഷണം  Departmental inquiry against officials
ഷാറൂഖ് സെയ്‌ഫിയുടെ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ വീഴ്‌ച
author img

By

Published : Jun 7, 2023, 11:22 AM IST

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ വിവരങ്ങൾ, തെളിവ് ശേഖരണ സമയത്ത് തന്നെ പുറത്ത് പോയതിൽ പൊലീസ്, ഫോറൻസിക് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം. ഏപ്രിൽ 2 ന് രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ അടുത്ത ദിവസം രാവിലെയാണ് റെയിൽ പാളത്തിൽ തെളിവ് ശേഖരണം നടന്നത്. പൊലീസിൻ്റെ സാന്നിധ്യത്തിൽ ഫോറൻസിക് സംഘം ശേഖരിച്ച തെളിവുകൾ ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം പുറം ലോകം കണ്ടിരുന്നു.

സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച പ്രതിയുടെ ബാഗിൽ നിന്നാണ് വിലാസവും മറ്റ് വിവരങ്ങളും ലഭിച്ചത്. ഇത് പ്രകാരം പൊലീസ് എത്തുന്നതിന് മുമ്പ് മാധ്യമ പ്രതിനിധികൾ പ്രതിയുടെ ഡൽഹിയിലെ വീട്ടിലെത്തി. ഇത് ഗുരുതര വീഴ്‌ചയാണെന്നും അന്വേഷണത്തെ ബാധിച്ചു എന്നുമാണ് പൊലീസിൻ്റെ കണ്ടെത്തൽ.

സ്ഥലത്ത് നിന്ന് കിട്ടിയ ബാഗ് സുരക്ഷിതമായി സൂക്ഷിക്കാൻ പൊലീസിനായില്ല. സംഭവസ്ഥലത്ത് സാധാരണയായി പതിപ്പിക്കാറുള്ള സ്റ്റിക്കറുകളോ നാടയോ സ്ഥാപിച്ചിരുന്നില്ല. സ്ഥലത്ത് കാവൽ നിന്ന പൊലീസുകാർക്ക് വീഴ്‌ച പറ്റി എന്ന കണ്ടെത്തലിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്ന സമയത്ത് ഫോറൻസിക് പരിശോധനയും തുടരുകയായിരുന്നു. കാമറമാൻമാർ, ഫോട്ടോ ഗ്രാഫർമാർ എന്നിവരെ തടഞ്ഞില്ല എന്ന് കാണിച്ചാണ് ഫോറൻസിക് ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണം. ഷാറൂഖ് സെയ്‌ഫിയുടെ ഫോട്ടോ ചോർന്നതിനെ തുടർന്ന് തീവ്രവാദ സേനയുടെ ചുമതല ഉണ്ടായിരുന്ന ഐ.ജി പി വിജയനെ സസ്പെൻഡ് ചെയ്‌തിരുന്നു.

നാടിനെ നടുക്കിയ ആക്രമണം : ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലെ ഡി വൺ കോച്ചിൽ കേസിലെ പ്രതിയായ ഷാറൂഖ് സെയ്‌ഫി തീയിട്ടത്. യാത്രക്കാര്‍ക്ക് നേരെയുണ്ടായ പെട്രോൾ ആക്രമണത്തിന് പിന്നാലെ മൂന്ന് പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

പ്രതിയിലേക്കെത്തുന്ന എല്ലാ സൂചനകളും അപകട സ്ഥലത്ത് നിന്ന് തന്നെ ലഭിച്ചിരുന്നു. രാജ്യത്തെ ഒട്ടുമിക്ക അന്വേഷണ ഏജൻസികളും രംഗത്തിറങ്ങിയ കേസിൽ പ്രതിയെ പിടികൂടുന്നതിന് മുമ്പ് തന്നെ ഇയാളെ കുറിച്ചുള്ള ഒട്ടുമിക്ക വിവരങ്ങളും പുറത്ത് വന്നിരുന്നു. എഡിജിപി എം. ആർ അജിത് കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പ്രതിക്ക് ഭീകരവാദ ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

പ്രതി ഷാറൂഖ് സെയ്‌ഫി ഭീകരവാദ സ്വഭാവമുള്ള വീഡിയോകൾ കാണുന്ന വ്യക്തിയാണെന്ന കണ്ടെത്തലിൽ നിന്നായിരുന്നു ഈ സ്ഥിരീകരണം. പ്രതി വിപിഎൻ ഉപയോഗിച്ച് നടത്തിയ ഇൻ്റർനെറ്റ് സെർച്ചുകളിൽ ദുരൂഹതയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷാറൂഖ് സെയ്‌ഫിയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ മിറർ കോപ്പികൾ പരിശോധിച്ചതിൽ നിന്ന്, വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിച്ചതായും വ്യക്‌തമായിരുന്നു.

യുഎപിഎ ചേർത്തതോടെ എൻഐഎ ഏറ്റെടുത്ത കേസിൻ്റെ അന്വേഷണം തുടരുകയാണ്. അതിനിടെയാണ് പ്രാഥമിക ഘട്ടത്തിൽ നടന്ന പിഴവുകളിൽ കേരള പൊലീസ് വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ALSO READ : അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കണം; ഷാറൂഖ് സെയ്‌ഫിയുടെ ആവശ്യം തള്ളി കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.