കോഴിക്കോട്: ആഴക്കടൽ മത്സ്യബന്ധനക്കരാർ കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ടി എൻ പ്രതാപൻ. കേന്ദ്രത്തിന്‍റെ പുതിയ നയമായ ബ്ലൂ റെവലൂഷൻ നയം കേരളത്തെ ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന തീരദേശ യാത്രയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
തീരദേശവാസികൾക്ക് എൽഡിഎഫിനോട് വെറുപ്പാണെന്ന് തീരദേശ ജാഥയിൽ നിന്ന് മനസിലായി. തീരദേശ മേഖലയിൽ 41 മണ്ഡലങ്ങളിൽ 32 എണ്ണം നിലവിൽ എൽഡിഎഫിൻ്റെ കൈവശമാണ്. ഈ തെരഞ്ഞെടുപ്പിൽ തീരദേശ ജനത എൽഡിഎഫിന് കനത്ത തിരിച്ചടി നൽകും. അതിന് ഉദാഹരണമാണ് ആഴക്കടൽ മത്സ്യബന്ധനക്കരാറിനെതിരെയുള്ള ജനങ്ങളുടെ വികാരമെന്നും പ്രതാപൻ പറഞ്ഞു.