കോഴിക്കോട്: സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വധഭീഷണി ഉണ്ടായ സംഭവം ഗൗരവമായി കാണുന്നതായി മന്ത്രി വി. അബ്ദുറഹ്മാൻ. തങ്ങളെ ഫോണിൽ വിളിച്ച് സംസാരിച്ചു, വിഷയം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി.
സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്നും ആവശ്യമെങ്കിൽ തങ്ങൾക്ക് പൊലീസ് സംരക്ഷണം നൽകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ജഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്മാൻ വിളിച്ചിരുന്നു. നേരിട്ട് വരേണ്ട കാര്യമൊന്നുമില്ലെന്നും വധഭീഷണിയിൽ പരാതിയില്ലെന്നും മന്ത്രിയെ അറിയിച്ചതായും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
ALSO READ: 'ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവും'; സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തു കോയ തങ്ങൾക്ക് വധഭീഷണി
കുറേ ദിവസങ്ങൾക്ക് മുമ്പ് വന്ന ഫോൺ കോളാണെന്നും അത് കാര്യമാക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാനും ജിഫ്രി തങ്ങൾ മന്ത്രി വി.അബ്ദുറഹ്മാനോട് ആവശ്യപ്പെട്ടു.
സിഎം മൗലവിയെപ്പോലെ അന്ത്യമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് മലപ്പുറത്ത് ഒരു പരിപാടിക്കിടെ ജിഫ്രി മുത്തു കോയ തങ്ങൾ വെളിപ്പെടുത്തിയത്.