കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് പ്രിവന്‍റീവ് സംഘം.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്റ്റംസ് പ്രിവന്‍റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘമാണ് ഈ കേസിലും എത്തുന്നത്. അസി. കമ്മീഷണർ പി.ജി. ലാലുവിന്‍റെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ജോയിന്‍റ് കമ്മീഷണർ എം. വസന്തഗേശൻ മേൽനോട്ടം വഹിക്കും.
Also Read: രാജ്യദ്രോഹ കേസ്; ഐഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്യുന്നു
2.33 കിലോഗ്രാം സ്വർണവുമായി കസ്റ്റംസ് പിടികൂടിയ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖും രാമനാട്ടുകരയിലെ അപകടവും ബന്ധപ്പെടുത്തിയാണ് അന്വേഷണം ആരംഭിക്കുക. അപകടത്തിന് പിന്നാലെ അറസ്റ്റിലായ ചെർപ്പുളശ്ശേരി സംഘത്തിലെ 8 പേരെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യും.