ETV Bharat / state

കോഴിക്കോട്ട് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; പാര്‍ട്ടി പരിപാടികൾ ഒഴിവാക്കും - കോഴിക്കോട് സര്‍വകക്ഷിയോഗം

അടുത്ത രണ്ടാഴ്ച രാഷ്ട്രീയ പരിപാടികള്‍ ഒഴിവാക്കാൻ സര്‍വകക്ഷി യോഗത്തിൽ തീരുമാനം. ബീച്ചുകളില്‍ പ്രവേശനം ഏഴുമണി വരെ. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം നിര്‍ബന്ധം.

covid restrictions in kozhikode  All party meeting in kozhikod on covid  കോഴിക്കോട് സര്‍വകക്ഷിയോഗം  കോഴിക്കോട് കൊവിഡ് വ്യാപനം
കോഴിക്കോട് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികൾ ഒഴിവാക്കും
author img

By

Published : Apr 10, 2021, 7:08 PM IST

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാവിധ പൊതുപരിപാടികളും ഒഴിവാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. കൊവിഡ് രോഗവ്യാപനം തടയുന്നതിനായി ജില്ല ഭരണകൂടം നേരത്തെ പുറപ്പെടുവിച്ച നിര്‍ദേശങ്ങളും ക്രമീകരണങ്ങളും പാലിക്കുന്നതിന് യോഗം തീരുമാനിച്ചു. ബീച്ചുകളിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും ആളുകള്‍ ക്രമാതീതമായി എത്തുന്നത് ഭീതിജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത്തരം കേന്ദ്രങ്ങളില്‍ ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തും. കൂടുതല്‍ ആളുകള്‍ എത്തുകയാണെങ്കില്‍ ഇവിടേക്കുള്ള പ്രവേശനം തടയുന്നതിന് പൊലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും ഡെസ്റ്റിനേഷന്‍ മാനേജര്‍മാര്‍ക്കും ചുമതല നല്‍കി.

Also read: സംസ്ഥാനത്ത് ഇന്ന് 6194 പേർക്ക് കൊവിഡ്; 17 മരണം

വൈകിട്ട് ഏഴുമണിക്ക് ശേഷം ബീച്ചുകളില്‍ ആളുകളെ അനുവദിക്കില്ല. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടില്ല. 10 വയസിന് താഴെയും 60 വയസിന് മുകളിലും ഉള്ളവരുടെ പ്രവേശനവും നിയന്ത്രിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉണ്ടാവണം. വിവാഹ ചടങ്ങുകള്‍ കൂടുതല്‍ ദിവസങ്ങളിലായി നടത്തുന്നത് കര്‍ശനമായും തടയും. 200 പേര്‍ക്ക് മാത്രമേ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ. അടച്ചിട്ട മുറികളിലാണെങ്കില്‍ 100 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ. ചടങ്ങുകളുടെ വിവരങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

Also read: ഏപ്രില്‍ മാസം നിര്‍ണായകം; ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

പൊതുവാഹനങ്ങളില്‍ സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ പേരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല. പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ഉപയോഗിക്കാതിരുന്നാല്‍ നിയമനടപടി സ്വീകരിക്കും. പ്രായമായവര്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണം. 30 ചതുരശ്ര അടി വിസ്തീര്‍ണത്തിന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. കൊവിഡ് രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ഇറക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ജില്ല കലക്ടര്‍ സാംബശിവ റാവു അറിയിച്ചു.

Also read: കൊവിഡ് 19: സജീവ രോഗികളിൽ 72 ശതമാനവും കേരളമുൾപ്പെടെ 5 സംസ്ഥാനങ്ങളിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.