ETV Bharat / state

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം : മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയെന്നാണ് കേസ്.

case against mammootty and ramesh pisharody for violating covid protocol  covid protocol violation case against mammootty and ramesh pisharody  covid protocol violation  violating covid protocol  covid protocol  case against mammootty and ramesh pisharody  case against mammootty  mammootty  ramesh pisharody  case against ramesh pisharody  പ്രോട്ടോക്കോൾ ലംഘനം  കൊവിഡ് പ്രോട്ടോക്കോൾ ലംഘനം  മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു  മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്  മമ്മൂട്ടി  രമേഷ് പിഷാരടി  മമ്മൂട്ടിക്കെതിരെ കേസ്  രമേഷ് പിഷാരടിക്കെതിരെ കേസ്  മെയ്ത്ര ആശുപത്രി  മെയ്ത്ര
പ്രോട്ടോക്കോൾ ലംഘനം; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു
author img

By

Published : Aug 7, 2021, 1:51 PM IST

Updated : Aug 7, 2021, 2:48 PM IST

കോഴിക്കോട് : കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പൊലീസാണ് കേസെടുത്തത്.

മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്‍റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആൾക്കൂട്ടമുണ്ടാക്കിയെന്നാണ് കേസ്.

കൊവിഡ് പ്രോട്ടോക്കോൾ ലംഘനം : മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

കഴിഞ്ഞ ചൊവ്വാഴ്‌ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദർശിക്കാൻ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകൾ കൂട്ടംകൂടാൻ കാരണമായി.

ALSO READ: 50 വർഷം.. എത്ര കണ്ടിട്ടും മതിവരാതെ മലയാള സിനിമയിലെ ദി കിംഗ്..

ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നടന്നതെങ്കിലും അതിനുശേഷമാണ് ആളുകൾ നടന്മാർക്ക് ചുറ്റും കൂടിയത്. ഇവരെ കൂടാതെ സിനിമ നിർമാതാവ് ആന്‍റോ ജോസഫിനും ആശുപത്രി മാനേജ്മെന്‍റിനും എതിരെ കേസെടുത്തിട്ടുണ്ട്.

ആശുപത്രിയിൽ നടന്മാർ എത്തിയപ്പോൾ മുന്നൂറോളം പേർ ഒത്തുകൂടിയെന്ന് എലത്തൂര്‍ പൊലീസ് അറിയിച്ചു.

Last Updated : Aug 7, 2021, 2:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.