ETV Bharat / state

സ്വർണക്കടത്ത് കേസിൽ സംസ്ഥാന വ്യാപക കോണ്‍ഗ്രസ് പ്രതിഷേധം ; പലയിടത്തും സംഘർഷം - പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പ്രവർത്തകർ കോഴിക്കോട് - വയനാട് ദേശീയ പാത ഉപരോധിച്ചു

കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം  congress march clash  kozghikode news  പൊലീസ് ജലപീരങ്കി പ്രയോഗിച്ചു  കോഴിക്കോട് കോണ്‍ഗ്രസ് പ്രതിഷേധം
കോഴിക്കോട് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
author img

By

Published : Jun 10, 2022, 5:05 PM IST

കോഴിക്കോട്/കണ്ണൂർ: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. കോഴിക്കോട് കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ കോഴിക്കോട്-വയനാട് ദേശീയ പാത ഉപരോധിച്ചു.

സ്വർണക്കടത്ത് കേസിൽ സംസ്ഥാന വ്യാപക കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണൂർ കലക്‌ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. നെഹ്‌റു പ്രതിമയ്‌ക്ക് സമീപത്ത് നിന്നാരംഭിച്ച മാർച്ച് കലക്‌ടറേറ്റിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. തുടർന്ന് കലക്‌ടറേറ്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച പ്രവർത്തർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.