കോഴിക്കോട്: കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നതായി പരാതി. പെൺകുട്ടിയുടെ അമ്മയാണ് ഭർത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
അശ്‌ളീല വീഡിയോ കാണിച്ച് പീഡനം
ഒന്നര വർഷക്കാലം പ്രവാസിയായിരുന്ന പിതാവ് 2021 ജൂൺ 23നാണ് നാട്ടിലെത്തിയത്. മകൾക്കൊപ്പം കൂടുതൽ ഇടപഴകാൻ തുടങ്ങിയ ഇയാള്‍ അശ്ലീല വീഡിയോ കാണിച്ച് സ്വകാര്യ ഭാഗങ്ങളിലേക്ക് കടന്നു പിടിച്ചതായാണ് പരാതി. കുട്ടി എതിർത്തതോടെ ഭീഷണിയായി. പുറത്തുപറഞ്ഞാല്‍ അമ്മയേയും ഇളയ കുട്ടിയേയും കൊല്ലുമെന്ന് പറഞ്ഞു. അതുകൊണ്ടുതന്നെ ക്ലാസുകാരിയായ പെൺകുട്ടി വിവരം അമ്മയോട് വിവരം പറഞ്ഞിരുന്നില്ല.
ALSO READ: തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ കുത്തേറ്റു മരിച്ചു
സ്‌കൂൾ അധികൃതരിൽ നിന്നാണ് വിവരം അറിഞ്ഞതെന്ന് പെൺകുട്ടിയുടെ മാതാവ് പറയുന്നു. പഠനത്തില്‍ അടക്കം മികവ് കാണിച്ചിരുന്ന കുട്ടി പിന്നാക്കം പോയപ്പോഴാണ് അധ്യാപകര്‍ ശ്രദ്ധിച്ചത്. കുട്ടിയിൽ നിന്നും വിവരം ചോദിച്ചറിഞ്ഞ സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് പൊലീസ് വീട്ടിലെത്തി. പിന്നാലെ കുട്ടിയുടെ അമ്മയും കുന്ദമംഗലം പൊലീസിൽ പരാതി നൽകി.
പൊലീസ് ഒത്തുകളിച്ചോ
സെപ്‌റ്റംബർ 28നാണ് പരാതി നൽകിയത്. ഒക്ടോബർ രണ്ടിന് ഭർത്താവ് വിദേശത്തേക്ക് പോകുമെന്നും പരാതിയിൽ എടുത്തു പറഞ്ഞിരുന്നു. എന്നാൽ പൊലിസിൻ്റെ ഭാഗത്ത് നിന്ന് തുടർ നീക്കങ്ങൾ ഒന്നും ഇല്ലാതായതോടെ ഇയാൾ വിദേശത്തേക്ക് കടക്കുകയും ചെയ്‌തു. സംഭവത്തിൽ ഒത്തുകളി നടക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം.
അവസാന ശ്വാസം വരെ ഉറച്ചു നില്‍ക്കും
ബാലികയെ പീഡിപ്പിച്ച പരാതിയില്‍ പ്രതി കൺമുമ്പിൽ ഉണ്ടായിട്ടും അനങ്ങാത്ത പൊലീസാണ് യഥാർഥത്തിൽ വിഷയം വഷളാക്കിയത്. ഭർത്താവിൻ്റെ വീട്ടുകാരാണ് ഇതിന് പിന്നിലെന്നും മാതാവ് സംശയിക്കുന്നു. പരാതി നൽകിയതോടെ ഭർത്താവിൻ്റെ ബന്ധുക്കൾ ഒറ്റപ്പെടുത്തിയതായും ചിലർ ഭീഷണപ്പെടുത്തിയതായും പരാതിയുണ്ട്. എന്തുതന്നെ സംഭവിച്ചാലും പരാതിയിൽ നിന്ന് പിന്മാറില്ലെന്നാണ് ഈ അമ്മയുടെ നിലപാട്.
നടപടി തുടങ്ങിയെന്ന് പൊലീസ്
പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് പൊലീസ് പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും വിസ റദ്ദാക്കി പ്രതിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിലുള്ള പരാതി ആയിട്ടും പ്രതി കൺമുമ്പിൽ ഉണ്ടായിട്ടും അനങ്ങാത്ത പൊലീസാണ് യഥാർത്ഥത്തിൽ വിഷയം വഷളാക്കിയത്.