കോഴിക്കോട്: ചാത്തമംഗലം -കെട്ടാങ്ങൽ ഭാഗത്തെ മുക്കം റോഡ് തകർച്ചയിലായതോടെ നാട്ടുകാർ ദുരിതത്തിലായി. കഴിഞ്ഞദിവസം കുഴിയിൽ വീണ് വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. വിദ്യാർഥികൾ അടക്കം നൂറുകണക്കിന് ആളുകളാണ് ദിവസവും ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. ബസുകളടക്കം ആയിരക്കണക്കിന് വാഹനങ്ങളും തകർന്ന റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്.
മഴ പെയ്‌താൽ കുഴികൾ വെള്ളം നിറഞ്ഞ് അപകടക്കുഴികളാകും. തകർന്ന റോഡില്‍ ഇനിയും അറ്റകുറ്റപ്പണി നടത്താത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.