ETV Bharat / state

81 സമൂഹ അടുക്കളകള്‍ തയ്യാര്‍

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സമൂഹ അടുക്കളകൾ പ്രവര്‍ത്തിക്കുന്നത്

സമൂഹ അടുക്കള  Community kitchen  kozhikode Community kitchen  കൊവിഡ് 19  കുടുംബശ്രീ  തദ്ദേശസ്വയംഭരണ സ്ഥാപനം  കുടുബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി.കവിത
81 സമൂഹ അടുക്കളകള്‍ തയ്യാര്‍
author img

By

Published : Mar 28, 2020, 8:38 PM IST

കോഴിക്കോട്: ജില്ലയില്‍ 81 സമൂഹ അടുക്കളകള്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊവിഡ് 19 വ്യാപനം തടയാന്‍ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരും പട്ടിണി കിടക്കാന്‍ ഇടവരരുതെന്ന ലക്ഷ്യത്തോടെയാണ് സമൂഹ അടുക്കളകളൊരുക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അടുക്കളകൾ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 75 എണ്ണം കുടുംബശ്രീ ഏറ്റെടുത്താണ് പ്രവര്‍ത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി.കവിത പറഞ്ഞു. 5,886 ഊണുകള്‍ ഇതുവരെ ഈ അടുക്കളകളിലൂടെ സൗജന്യമായി നല്‍കി. 20 രൂപക്ക് നല്‍കുന്ന ഊണ്‍ 759 പേര്‍ക്കും നല്‍കി.

വടകര താലൂക്കില്‍ 23, കൊയിലാണ്ടി താലൂക്കില്‍ 23, താമരശേരി താലൂക്കില്‍ പത്ത്, കോഴിക്കോട് താലൂക്കില്‍ 16 അടുക്കളകളാണ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ട് അടുക്കളകളും ഏഴ് മുനിസിപ്പാലിറ്റികളിലായി ഏഴ് അടുക്കളകളും പ്രവര്‍ത്തിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.