കോഴിക്കോട്: കുന്ദമംഗലം മാതൃകാ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കാരാട്ട് റസാഖ് എംഎൽഎ, ജില്ലാ പൊലീസ് മേധാവി എവി ജോർജ്, പൊതുമരാമത്ത് വകുപ്പ് എസ്ക്യൂട്ടീവ് എഞ്ചിനീയർ ലേഖ,കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തിൽ ജമീല, നോർത്ത് സോൺ ഐജി പി അശോക് യാദവ് എന്നിവർ പങ്കെടുത്തു.
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ഹേമലത, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബുനെല്ലൂളി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുൽകുന്നുമ്മൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂർ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുഹറാബി, ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി അബ്‌ദു നാസർ, മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ രാഘവൻ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.