ETV Bharat / state

കോഴിക്കോട് പൊലീസും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം - kozhikode ksrtc

കെഎസ്ആർടിസി ടെർമിനലിന്റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി കടകൾ ഒഴിപ്പിക്കുന്നതിനെതിരെ കച്ചവടക്കാര്‍ പ്രതിഷേധം നടത്തി

കോഴിക്കോട് കെഎസ്ആര്‍ടിസി  kozhikode ksrtc
കോഴിക്കോട് പൊലീസും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം
author img

By

Published : Apr 10, 2022, 1:41 PM IST

Updated : Apr 10, 2022, 2:17 PM IST

കോഴിക്കോട്: പൊലീസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. കെഎസ്ആർടിസി ടെർമിനലിന്‍റെ അറ്റകുറ്റപ്പണിയുടെ ഭാഗമായി കടകൾ ഒഴിപ്പിക്കുന്നതിനെതിരെ കച്ചവടക്കാര്‍ നടത്തിയ പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. ബസ് ടെർമിനലിന് ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കട ഒഴിപ്പിക്കാനുള്ള നടപടികൾ കെടിഡിഎഫ്‌സി ആരംഭിച്ചത്.

കോഴിക്കോട് കടകളൊഴിപ്പിക്കാനെത്തിയ പൊലീസും കച്ചവടക്കാരും തമ്മില്‍ സംഘര്‍ഷം

തങ്ങൾക്കനുകൂലമായി കോടതി ഉത്തരവ് നിലനിൽക്കെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ ബലം പ്രയോഗിച്ച് കടകൾ അടപ്പിക്കുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു. ശക്തമായ പൊലീസ് സന്നാഹത്തോടെയാണ് കടകൾ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. സംഭവസ്ഥലത്ത് പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എത്തിയിരുന്നു.

Last Updated : Apr 10, 2022, 2:17 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.