ETV Bharat / state

പുതിയ മോട്ടോർ വാഹന നിയമം; കോഴിക്കോട്  മൂന്ന് ദിവസം കൊണ്ട്  ലഭിച്ചത്രണ്ടു ലക്ഷം രൂപ - പുതിയ മോട്ടോർ വാഹന നിയമം

പിഴ തുക വർധിച്ചത് നിയമലംഘനങ്ങൾ കുറയ്ക്കാൻ ഏറെ സഹായകരമാകുമെന്നാണ് പൊലീസ് കരുതുന്നത്

പുതിയ മോട്ടോർ വാഹന നിയമം; മൂന്ന് ദിവസം കൊണ്ട് സിറ്റി ട്രാഫിക്കിന് ലഭിച്ചത് രണ്ടു ലക്ഷം രൂപ
author img

By

Published : Sep 4, 2019, 11:44 PM IST

കോഴിക്കോട്: ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമം നടപ്പാക്കാൻ തുടങ്ങിയതോടെ കോഴിക്കോട് സിറ്റി ട്രാഫിക്ക് സ്റ്റേഷനിൽ ലഭിക്കുന്ന പിഴ തുകയ്ക്ക് വൻ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പിഴ ഇനത്തിൽ സിറ്റി ട്രാഫിക്ക് പൊലീസിന് ലഭിച്ചത് 2,24,500 രൂപയാണ്. ഇന്നലെ മാത്രം 94,000 രൂപയാണ് വിവിധ നിയമലംഘനങ്ങൾക്കായി പിഴ ചുമത്തിയത്. നോ പാർക്കിംങിൽ വാഹനം നിർത്തിയത് മുതൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിക്കുന്നത് വരെ ഇന്നലെ സിറ്റി ട്രാഫിക്ക് പിടികൂടി പിഴയിട്ടു. പിഴ തുക വർധിച്ചത് നിയമലംഘനങ്ങൾ കുറയ്ക്കാൻ ഏറെ സഹായകരമാകുമെന്നാണ് പൊലീസ് കരുതുന്നത്. പെട്ടന്നൊരു മാറ്റമുണ്ടായില്ലെങ്കിലും കാലക്രമേണ എല്ലാവരും നിയമമനുസരിച്ച് മാത്രം വാഹനമോടിക്കാൻ തയ്യാറാവുമെന്നും ട്രാഫിക്ക് സൗത്ത് അസിസ്റ്റന്‍റ് കമ്മീഷ്ണർ പി. ബിജുപാൽ പറഞ്ഞു. വരും ദിവസങ്ങളിൽ സ്വകാര്യ ബസുകളുടെ നിയമലംഘനം പിടികൂടും. ഇതിനായി നിരത്തുകളിൽ മഫ്തി പോലീസിനെ ഡ്യൂട്ടിയിൽ നിയോഗിക്കുമെന്നും അസിസ്റ്റന്‍റ് കമ്മിഷ്ണർ പറഞ്ഞു.

Intro:പുതിയ മോട്ടോർ വാഹന നിയമം: മൂന്ന് ദിവസം കൊണ്ട് സിറ്റി ട്രാഫിക്കിന് ലഭിച്ചത് രണ്ടു ലക്ഷം രൂപ

Body:ഭേതഗതി ചെയ്ത മോട്ടോർ വാഹന നിയമം നടപ്പാക്കാൻ തുടങ്ങിയതോടെ കോഴിക്കോട് സിറ്റി ട്രാഫിക്ക് സ്റ്റേഷനിൽ ലഭിക്കുന്ന പിഴ തുകയ്ക്ക് വൻ വർധനവ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പിഴ ഇനത്തിൽ സിറ്റി ട്രാഫിക്ക് പോലീസിന് ലഭിച്ചത് 2,24,500 രൂപയാണ്. ഇന്നലെ മാത്രം 94,000 രൂപയാണ് വിവിധ നിയമലംഘനങ്ങൾക്കായി പിഴ ചുമത്തിയത്. നോ പാർക്കിoഗിൽ വാഹനം നിർത്തിയത് മുതൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിക്കുന്നത് വരെ ഇന്നലെ സിറ്റി ട്രാഫിക്ക് പിടികൂടി. പിഴ തുക വർധിച്ചത് നിയുലംഘനങ്ങൾ കുറയ്ക്കാൻ ഏറെ സഹായകരമാകുമെന്നാണ് പോലീസ് കരുതുന്നത്. പെട്ടന്നൊരു മാറ്റമുണ്ടായില്ലെങ്കിലും കാലക്രമേണ എല്ലാവരും നിയമമനുസരിച്ച് മാത്രം വാഹനമോടിക്കാൻ തയ്യാറാവുമെന്നും ട്രാഫിക്ക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുപാൽ പറഞ്ഞു.

byte

Conclusion:വരും ദിവസങ്ങളിൽ സ്വകാര്യ ബസുകളുടെ നിയമലംഘനം പിടികൂടാനാണ് ട്രാഫിക്ക് പദ്ധതിയിടുന്നത്. ഇതിനായി നിരത്തുകളിൽ മഫ്തി പോലീസിനെ ഡ്യൂട്ടിയിൽ നിയോഗിക്കുമെന്നും അസിസ്റ്റൻറ് കമീഷണർ പറഞ്ഞു.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.