പെൺകുട്ടികൾ ചാടിപ്പോയ സംഭവം; ശിശുക്ഷേമ സമിതി അടിയന്തര യോഗം ചേരുന്നു - ശിശുക്ഷേമ സമിതി അടിയന്തര യോഗം വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോം
ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്ന പെൺകുട്ടികളുടെ പരാതിയും കുട്ടിയെ വിട്ടുകിട്ടണമെന്ന പെൺകുട്ടികളിൽ ഒരാളുടെ അമ്മ നൽകിയ കത്തും യോഗത്തിൽ ചർച്ചയാകും.
പെൺകുട്ടികൾ ചാടിപ്പോയ സംഭവം; ശിശുക്ഷേമ സമിതി അടിയന്തര യോഗം ചേരുന്നു
കോഴിക്കോട്: വെള്ളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിലെ പ്രശ്‌നങ്ങൾ വിലയിരുത്താൻ ശിശുക്ഷേമ സമിതിയുടെ അടിയന്തര യോഗം ചേരുന്നു. ചിൽഡ്രൻസ് ഹോമിൽ സുരക്ഷ ഇല്ലെന്ന പെൺകുട്ടികളുടെ പരാതിയും കുട്ടിയെ വിട്ടുകിട്ടണമെന്ന പെൺകുട്ടികളിൽ ഒരാളുടെ അമ്മ നൽകിയ കത്തും യോഗത്തിൽ ചർച്ചയാകും.
അതേസമയം, കേസിലെ പ്രതികളിൽ ഒരാൾ ചേവായൂർ സ്റ്റേഷനിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഉച്ച കഴിഞ്ഞ് കമ്മിഷണർക്ക് കൈമാറും.
Also Read: കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ട സംഭവം; രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവാൻ സാധ്യത