ETV Bharat / state

'മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച ആര്യാടന്‍', അനുശോചനമറിയിച്ച് മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം

അന്തരിച്ച മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Chief Minister Pinarayi Vijayan condolences  condolences to Aryadan Muhammad  Aryadan Muhammad death  ആര്യാടൻ മുഹമ്മദിന് അനുശോചനമറിയിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം
'മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച ആര്യാടന്‍', അനുശോചനമറിയിച്ച് മുഖ്യമന്ത്രി
author img

By

Published : Sep 25, 2022, 8:45 AM IST

Updated : Sep 25, 2022, 1:27 PM IST

കോഴിക്കോട്: മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭ സാമാജികനായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയാറായിരുന്നു. തന്‍റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

READ MORE:മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Last Updated : Sep 25, 2022, 1:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.