കോഴിക്കോട്: കേരള സർക്കാറിൻ്റെ എഴുത്തച്ഛന്‍ പുരസ്കാരം പി.വത്സലക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. കോഴിക്കോട് ടൗൺ ഹാളിൽ നടന്ന പരിപാടി മുഖ്യമന്ത്രി സംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷനായി. മലയാളത്തിലെ ഏറ്റവും നല്ല എഴുത്തുകാരികളില്‍ ഒരാളാണ് പി വത്സലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വയനാടൻ ജീവിതശൈലികളെ ഉൾക്കൊള്ളിച്ചാണ് പി.വത്സല മുഴുവൻ കൃതികളും. വായനയുടെ മാസം കൂടിയാണ് കര്‍ക്കടക മാസം. അതിനാല്‍ തന്നെ ഈ മാസത്തില്‍ സമ്മാനം നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.