കോഴിക്കോട് : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് കോഴിക്കോട് മാളിക തടത്തില്‍ പഠനവീട് നിര്‍മിച്ചത്. ഒന്നര വര്‍ഷം മുന്‍പ് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വഹിച്ചിരുന്നു. എന്നാല്‍, ഇക്കാലമത്രയായിട്ടും വിദ്യാര്‍ഥികളുടെ പഠനത്തിനായി കെട്ടിടം തുറന്നുനല്‍കാന്‍ അധികൃതര്‍ക്കായിട്ടില്ല.
മാളിക തടം നാല് സെന്‍റ് കോളനിയിലെ 30 വീടുകളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതി. 2020 ഒക്‌ടോബർ 31ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബീനയാണ് ഉദ്‌ഘാടനം നിര്‍വഹിച്ചത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധൃതിയിൽ പ്രവൃത്തി പൂർത്തീകരിക്കാതെ ഉദ്ഘാടനം നടത്തുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാല്‍, വൈദ്യുതീകരണം നടത്താത്തതിനാലാണ് കെട്ടിടം പ്രവർത്തന സജ്ജമാകാത്തതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
പ്രദേശവാസികൾ ജില്ല കലക്‌ടർക്ക് പരാതി നല്‍കിയിരുന്നു. 2022-23 വർഷത്തില്‍ പ്രവൃത്തി പൂർത്തീകരിക്കും. പഠനമുറിയുടെ താക്കോൽ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കൈവശമാണ്. വൈദ്യുതീകരിച്ചതിന് ശേഷം വിദ്യാർഥികൾക്ക് തുറന്നുകൊടുക്കുമെന്നും കലക്‌ടര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ട്. ഇക്കൊല്ലമെങ്കിലും പഠനവീട് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും.