കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്‍റെ പേരില്‍ മുസ്ലീംലീഗില്‍ തുടരുന്ന കലാപത്തിന് പുതിയ തലത്തിലേക്ക്. ചന്ദ്രിക ദിനപത്രത്തിനായി രണ്ടുതവണയായി പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാനില്ലെന്ന് ജീവനക്കാരുടെ പരാതി. 2016-17ൽ പിരിച്ച 16.5 കോടിയും 2020ൽ പിരിച്ച തുകയും കാണാനില്ലെന്നാണ് പരാതി.
2021 മെയ് മാസത്തിൽ ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയിരുന്നു. ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ പറയുന്നു. എഡിറ്റര്‍ പോലും അറിയാതെ ചന്ദ്രിക ഓണ്‍ലൈന്‍ സംരംഭം വ്യാപാരിക്ക് വിറ്റുവെന്നും പരാതിയുണ്ട്.
ALSO READ:'അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ് ലീഗിൽ, എതിരഭിപ്രായമുള്ളവരോട് പകയില്ല': കെഎം ഷാജി