ETV Bharat / state

ടിപിയുടെ ഓർമകൾക്ക് ഒരു പതിറ്റാണ്ട് - kerala latest news

ബൈക്കിൽ സഞ്ചിരിച്ച ടി.പിയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

chandrasekharan murder  ten years of tp murder  ടി.പി കൊലപാതകത്തിന് ഒരു പതിറ്റാണ്ട്  ടിപി ചന്ദ്രശേഖരൻ വധം  kerala latest news  ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ
ടി.പി ഓർമയായിട്ട് ഇന്ന് ഒരു പതിറ്റാണ്ട്
author img

By

Published : May 4, 2022, 10:33 AM IST

കോഴിക്കോട്: ആർ.എം.പി നേതാവ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഒരു പതിറ്റാണ്ട്. 2012 മെയ് നാലിന് രാത്രിയാണ് വടകര വള്ളിക്കാട് അങ്ങാടിയിൽ വെച്ച് ടി.പി വെട്ടേറ്റ് മരിച്ചത്. ബൈക്കിൽ സഞ്ചിരിച്ച ടി.പിയെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവിടെ സ്മാരക മന്ദിരം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ആർ.എം.പി. ടിപിയുടെ പൂർണ്ണകായ പ്രതിമയുടെ നിർമ്മാണം കാസർകോട് നടക്കുകയാണ്.

ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനമാകെ പ്രതിഷേധ സ്വരങ്ങള്‍ ഉയർന്നപ്പോള്‍ പ്രതികൂട്ടിലായ സിപിഎമ്മും രണ്ട് തട്ടിലായി. ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് ടി.പിയെ വിഎസ് അച്യുതാനന്ദൻ വിശേഷിപ്പിച്ചപ്പോള്‍, അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍റെ കുലം കുത്തി പ്രയോഗം സംസ്ഥാന രാഷ്ട്രീയത്തെ ചൂട് പിടിപ്പിച്ചു. വിഎസും, പിണറായിയും തമ്മിലുള്ള തുറന്നപോരിനും ടി.പി വധം കാരണമായി.

അന്നു തുടങ്ങിയ രാഷ്ട്രീയ അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. ജീവിച്ചിരുന്ന ടി.പിയേക്കാൾ കൊല്ലപ്പെട്ട ടി.പിയെ നിങ്ങൾ ഭയക്കേണ്ടി വരുമെന്ന എഴുത്തുകാരൻ കെ.സി ഉമേഷ് ബാബുവിന്‍റെ വാക്കുകൾ അക്ഷരാർഥത്തിൽ സത്യമായി. ഒഞ്ചിയം പഞ്ചായത്ത് തുടർച്ചയായ മൂന്നാം തവണയും ആർഎംപി ഭരിക്കുകയാണ്. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്‍റെ പിന്തുണയോടെ മത്സരിച്ച് കെ.കെ. രമ വടകര മണ്ഡലം പിടിച്ചു.

2014 ജനുവരി 22നാണ് ടി.പി ചന്ദ്രശേഖരൻ വധകേസിൽ വിചാരണ പൂർത്തിയാക്കി കോടതി വിധി പ്രസ്‌താവിച്ചത്. 11 പേരെ ജീവപര്യന്തം തടവിനും ഒരാളെ 3 വർഷം തടവിനും ശിക്ഷിച്ചു. പി. മോഹനനെ വെറുതെ വിടുകയും ചെയ്‌തു. സിപിഎം മുൻ പാനൂർ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്ദൻ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂൺ 11ന് മരിച്ചു. ടി.പി. വധക്കേസിൽ വിചാരണക്കോടതി വെറുതെവിട്ട സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ളവരെ വിചാരണ ചെയ്യുക, ജീവപര്യന്തം തടവുശിക്ഷ വിധിച്ചവർക്ക് വധശിക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.കെ. രമ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. വെറുതെ വിടണമെന്ന പ്രതിഭാഗത്തിന്‍റെ അപ്പീലും കോടതിക്ക് മുമ്പിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.