ETV Bharat / state

ചാലിയാർ കരകവിഞ്ഞതോടെ മാവൂരിൽ ജലനിരപ്പുയരുന്നു - ചാലിയാർ കരകവിഞ്ഞു

കഴിഞ്ഞ വർഷത്തെ പ്രളയത്തേക്കാൾ കൂടുതൽ വെള്ളം കയറിയെന്ന് പ്രദേശവാസികൾ

ചാലിയാർ കരകവിഞ്ഞതോടെ മാവൂരിൽ ജലനിരപ്പുയരുന്നു
author img

By

Published : Aug 9, 2019, 4:29 PM IST

Updated : Aug 9, 2019, 4:52 PM IST

കോഴിക്കോട്: ചാലിയാർ കരകവിഞ്ഞതോടെ മാവൂർ മുതൽ മണക്കടവ് വരെയുള്ള പ്രദേശങ്ങളിൽ ജലനിരപ്പുയരുന്നു. മണക്കടവ് പ്രദേശം ഇന്ന് പുലർച്ചെയോടെയാണ് വെള്ളത്തിനടിയിലായത്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്ന് അധികം സമയം വൈകാതെ തന്നെ സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അരയ്ക്കൊപ്പം വെള്ളം എത്തിയതോടെ പ്രദേശവാസികളെ സമീപത്തെ കുന്നങ്കുളങ്ങര യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ വർഷത്തെ പ്രളയത്തെക്കാൾ കൂടുതൽ വെള്ളം കയറിയെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴയുടെ ശക്തി കുറഞ്ഞില്ലെങ്കിൽ മണക്കടവിനോട് ചേർന്നുള്ള പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Intro:ചാലിയാർ കരകവിഞ്ഞു: മണക്കടവ് പ്രദേശം മുഴുവനായും വെള്ളത്തിനടിയിൽ

Body:ചാലിയാർ കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയതോടെ മാവൂർ മുതൽ മണക്കടവ് വരെയുള്ള പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയർന്ന് തുടങ്ങി. മാവൂരിൽ ഇന്നലെ മുതൽ തന്നെ ജo നിരപ്പ് ഉയർന്നിരുന്നു. എന്നാൽ മണക്കടവ് പ്രദേശം ഇന്ന് പുലർച്ചെയോടെയാണ് വെള്ളത്തിനടിയിലായത്. പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജല നിരപ്പ് ഉയർന്ന് അധികം സമയം വൈകാതെ തന്നെ സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. രാവിലെ 10 മണിയോടെ തന്നെ മണക്കടവിൽ മുട്ടിന് വെള്ളം എത്തി. ഉച്ചയോടെ ഇത് അരയ്ക്കൊപ്പം ആയി. വെള്ളം കയറിയതോടെ പ്രദേശവാസികളെ സമീപത്തെ കുന്നങ്കുളങ്ങര യു പി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ വർത്തെ പ്രളയത്തെക്കാൾ കൂടുതലായാണ് ഇത്തവണ വെള്ളം കയറുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

byte- നൗഫൽ (പ്രദേശവാസി)

Conclusion:മഴയുടെ ശക്തി കുറഞ്ഞില്ലെങ്കിൽ മണക്കടവിനോട് ചേർന്നുള്ള പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Aug 9, 2019, 4:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.