കോഴിക്കോട് : കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിത്തം. ഒരു കാർ പൂർണമായും കത്തി നശിച്ചു. സംഭവത്തില്‍ പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ആറരയോടെയാണ് അപകടം.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറും എതിർദിശയിൽ വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മോട്ടോർ വാഹന വകുപ്പും പൊലീസും കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ച് വരികയാണ്.