ETV Bharat / state

Car Catches Fire in Kuttiadi : കുറ്റ്യാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

Car Catches Fire : കാറിനകത്തെ ഷോട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് സൂചന

Car Catches fire  Car Catches Fire While Running In kuttiadi  Car Catches Fire While Running  car accident  kozhikode  kuttiadi news  kozhikode kuttiadi car catches fire  Shot circuit inside the car  കുറ്റ്യാടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു  കാറിൽ സഞ്ചരിച്ചവർ രക്ഷപ്പെട്ടത് തലനാരിഴക്ക്  കാറിനകത്തെ ഷോട്ട് സർക്യൂട്ട് ആണ് അപകട കാരണം  ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു  അപകടം കുറ്റ്യാടിയിൽ  കുറ്റ്യാടി കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ചുരം റോഡ്  കാവിലുംപാറ ചുരം റോഡ് അഞ്ചാം വളവിൽ  ടെറാനോ കാറിന് തീ പിടിച്ചു  ടെറാനോ കാർ  അഗ്നിശമന സേനാവിഭാഗം  നാട്ടുകാരും യാത്രക്കാരും ചേർന്ന് തീ അണച്ചിരുന്നു  കാറിൻ്റെ എഞ്ചിൻ പൂർണ്ണമായും കത്തി നശിച്ചു
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
author img

By ETV Bharat Kerala Team

Published : Sep 3, 2023, 11:32 AM IST

കോഴിക്കോട് : കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലെ ചുരം റോഡ് അഞ്ചാം വളവിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു (Car Catches Fire While Running). കോഴിക്കോടുകാരനായ സാലിഹിൻ്റെ നിസാൻ ടെറാനോ കാറിനാണ് ഇന്നലെ ഉച്ചയോടെ തീ പിടിച്ചത്. കാറിൻ്റെ എഞ്ചിൻ പൂർണമായും കത്തി നശിച്ചു (The engine of the car was completely burnt). യാത്രക്കാര്‍ സുരക്ഷിതരാണ്.

നാട്ടുകാരും യാത്രക്കാരും ചേർന്നാണ് തീ അണച്ചത്. കാറിൽ സഞ്ചരിച്ചവർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നാദാപുരം ചേലക്കാട് നിന്ന് വന്ന അഗ്നിശമന സേനാ യൂണിറ്റ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. കാറിനകത്തെ ഷോട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് സൂചന.

അസിസ്‌റ്റൻ്റ് സ്‌റ്റേഷൻ ഓഫിസർമാരായ ജയപ്രകാശ്, വിനോദൻ ടി, സീനിയർ ഫയർ ആന്‍റ് റെസ്ക്യു ഓഫിസർ മുരളി എൻ, ഫയർ ആന്‍റ് റെസ്ക്യു ഓഫിസർ അനീഷ് എം, ജയേഷ് എം, നിഗേഷ് ഇ കെ, അജേഷ് ഡി മനോജ്, ശിഖിൽ ചന്ദ്രൻ, വൈഷ്‌ണവ് ജിത്ത് എന്നിവർ സംഭവസ്ഥലത്ത് എത്തിയിരുന്നു.

also read:വെഞ്ഞാറമൂട് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : വെഞ്ഞാറമ്മൂട് മൈലക്കുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. സാൻട്രോ കാറിനാണ് കഴിഞ്ഞ ഫെബ്രുവരിയിൽ രാവിലെ എട്ടരയോടെ തീ പിടിച്ചത്. വെഞ്ഞാറമ്മൂട് ഭാഗത്ത് നിന്ന് ആറ്റിങ്ങലിലെ വ്യാപാര സ്ഥാപനത്തിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം.

അപകടം നടക്കുമ്പോൾ കാറിൽ വെഞ്ഞാറമ്മൂട് സ്വദേശി മാത്രമായിരുന്നു ഉണ്ടായത്. അതിനാൽ ഉടൻ തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വാഹനം തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു.

വെഞ്ഞാറമ്മൂട് നിന്നും ഫയർഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. യാത്രികന്‍റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്.

also read:Aircraft Catches Fire | ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു, അപകടം അറ്റകുറ്റപ്പണി നടക്കുന്നതിനിടെ

സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ തീപിടിത്തം : അതേസമയം ഡൽഹി വിമാനത്താവളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ സ്‌പൈസ്‌ജെറ്റ് വിമാനത്തിന് തീപിടിച്ചു. ജൂലൈ 26 ന് ചൊവ്വാഴ്‌ച വൈകിട്ടാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആളപായമില്ല.

അറ്റകുറ്റപ്പണി നടക്കുന്ന ക്യു 400 വിമാനത്തിന്‍റെ എഞ്ചിനിൽ നിന്നാണ് തീ പടർന്നത്. അഗ്നിശമന സേനയെത്തി ഉടൻ തീ അണച്ചിരുന്നു. വിമാനവും മെയിന്‍റനന്‍സ് ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാന കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.

രാത്രി എട്ട് മണിക്ക് നിലത്തിറക്കിയ വിമാനത്തിന്‍റെ എഞ്ചിനുകളിലൊന്നിൽ തീപിടിത്തമുണ്ടായതായി വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു.

also read:എഞ്ചിനിൽ തീപിടിത്തം; കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി

വിമാനത്തിന്‍റെ എഞ്ചിനിൽ നിന്ന് തീ പടർന്നു : ഒന്നാം നമ്പർ എഞ്ചിന് തീ പിടിച്ചതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.