ETV Bharat / state

Car Accident In Bahrain ബഹ്റൈനിൽ വാഹനാപകടം; 4 മലയാളികളടക്കം 5 മരണം

മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്

author img

By ETV Bharat Kerala Team

Published : Sep 2, 2023, 3:14 PM IST

ബഹ്റൈനിൽ വാഹനാപകടം  ബഹ്റൈനിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു  ബഹ്റൈനിൽ നാല് മലയാളികൾ വാഹനാപകടത്തിൽ മരിച്ചു  കാറും ട്രക്കും കൂട്ടിയിടിച്ച് നാല് മരണം  Car Accident In Bahrain  Malayalis died in Bahrain  ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം
Car Accident In Bahrain

മനാമ : ബഹ്റൈനിൽ വാഹനാപകടത്തിൽ നാല് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശ്ശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച മറ്റൊരാൾ. വെള്ളിയാഴ്‌ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്.

മുഹറഖിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് ഇവർ. അലിയിലെ ഷെയ്ഖ് സൽമാൻ ഹൈവേയിൽ ട്രക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. സൽമാബാദിൽ നിന്ന് ഓണാഘോഷം കഴിഞ്ഞ് മുഹറഖിലേക്ക് പോകവെയാണ് സംഘം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.