ETV Bharat / state

കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വൻ പ്രതിഷേധം

കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം

CPM activists protest in Kuttiyadi  protest in Kuttiyadi  Candidate announcement  സ്ഥാനാര്‍ഥി പ്രഖ്യാപനം  കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം
സ്ഥാനാര്‍ഥി പ്രഖ്യാപനം; കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം
author img

By

Published : Mar 10, 2021, 5:58 PM IST

Updated : Mar 10, 2021, 8:14 PM IST

കോഴിക്കോട്: കുറ്റ്യാടിയില്‍ വൻ പ്രതിഷേധം കടുപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍. സിപിഎം മത്സരിച്ചിരുന്ന കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് (എം)ന് വിട്ടുനല്‍കാനുള്ള മുന്നണി തീരുമാനമാണ് പ്രതിഷേധത്തിനിടയാക്കിയത്. വടകരയില്‍ എല്‍ജെഡിയും നാദാപുരത്ത് സിപിഐയും കുറ്റ്യാടിയില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിക്കാനാണ് എല്‍ഡിഎഫ് തീരുമാനം.

കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വൻ പ്രതിഷേധം

തീരുമാനത്തിന് പിന്നാലെ മണ്ഡലത്തില്‍ പ്രതിഷേധം ശക്തമായിരുന്നു. സിപിഎം നേതാവ് കെ. പി. കുഞ്ഞമ്മദ് കുട്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്നാണ് പ്രദേശിക തലത്തില്‍ നിന്നും ഉയരുന്ന ആവശ്യം. സ്ഥാനാര്‍ഥി പ്രഖ്യാപനം നടക്കുന്നതിന് മുന്‍പ് തന്നെ മണ്ഡലത്തില്‍ കുഞ്ഞമ്മദ് കുട്ടിയെ ഉയര്‍ത്തിക്കാട്ടി പ്രചാരണവും നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നില്‍ക്കാനാണ് താത്പര്യമെന്ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Last Updated : Mar 10, 2021, 8:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.