മലപ്പുറം: കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും റെക്കോഡ് വേഗത്തിൽ പരീക്ഷ ഫലം പ്രഖ്യാപിച്ച് കാലിക്കറ്റ് സര്‍വകലാശാല. ബികോമിന് 71 ഉം ബിഎയ്ക്ക് 82 ശതമാനവുമാണ് കാലിക്കറ്റ് വാഴ്സിറ്റിയിലെ വിജയം. ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിന്‍റെ നേട്ടമെന്ന് വൈസ് ചാൻസലർ അറിയിച്ചു. ആറാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.ഡബ്ല്യൂ, ബി.വി.സി, ബി.എഫ്.ടി, ബി.എ അഫസ്ല്‍ ഉല്‍ ഉലമ പരീക്ഷ ഫലങ്ങൾ സർവകലാശാല പരീക്ഷ ഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. വി അനില്‍കുമാര്‍ പ്രസിദ്ധീകരിച്ചു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അധ്യാപകരും അനധ്യാപകരും രാപ്പകല്‍ ജോലി ചെയ്തതാണ് ഇത്ര വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടന്ന പരീക്ഷകളുടെ ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. ബി.കോം പരീക്ഷയില്‍ 71 ശതമാനവും, ബി.എ പരീക്ഷയില്‍ 82 ശതമാനവും, ബി.ബി.എ പരീക്ഷയില്‍ 73 ശതമാനം പേരും വിജയിച്ചു. ബി.എസ്.ഡബ്ല്യൂ - 229 (74%), ബി.വി.സി- 46 (82%), ബി.എഫ്.ടി 19 (95%), ബി.എ അഫസ്ല്‍ ഉല്‍ ഉലമ 541 (89%) എന്നിങ്ങനെയാണ് മറ്റ് ഫലങ്ങള്‍. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 ന് നടക്കേണ്ടിയിരുന്ന പരീക്ഷ സര്‍വകലാശാലക്ക് നീട്ടി വെക്കേണ്ടി വന്നിരുന്നു.
പ്രോട്ടോകോള്‍ പാലിച്ച്‌കൊണ്ട് അധ്യാപകരും അനധ്യാപകരും രാപ്പകല്‍ ജോലി ചെയ്തതാണ് ഇത്ര വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ബി.എസ്.സി ഫലം ജൂലായ് എട്ടിനും വിദൂര വിദ്യാഭ്യാസ ഫലം പത്തിനും പ്രസിദ്ധീകരിക്കുമെന്ന് സിന്‍റിക്കേറ്റ് അംഗം കെ.കെ ഹനീഫ പറഞ്ഞു. ഒരു ലക്ഷം വിദ്യാര്‍ഥികളാണ് യു.ജി പരീക്ഷ എഴുതിയത്.
വാര്‍ത്താ സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. വി അനില്‍കുമാര്‍, രജിസ്ട്രാര്‍ ഡോ. സി.എല്‍ ജോഷി, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി ബാബു, സിന്‍റിക്കേറ്റ് അംഗം കെ.കെ ഹനീഫ, പരീക്ഷാ സ്റ്റാന്‍റിങ് കമ്മിറ്റി കണ്‍വീനര്‍ ഡോ.റിജു ലാല്‍, അഡ്വ. ടോം തോമസ്, ഡോ. വിനോദ് കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.