ETV Bharat / state

ഫിഷ്‌മീല്‍ കമ്പനികളുടെ സമരത്തിൽ വലഞ്ഞ് മത്സ്യ തൊഴിലാളികൾ

author img

By

Published : Aug 24, 2019, 2:20 PM IST

Updated : Aug 24, 2019, 7:28 PM IST

ജിഎസ്‌ടിയില്‍ നിന്നും ഫിഷ് മീൽ ഉൽപന്നങ്ങളെ ഒഴിവാക്കണമെന്ന ആവശ്യവുമായാണ് ഓൾ ഇന്ത്യ ഫിഷ് മീൽ ആന്‍റ് ഓയിൽ മാനുഫാക്ചേഴ്‌സ് ആന്‍റ് മർച്ചന്‍റ് അസോസിയേഷൻ ഓഗസ്റ്റ് ഒന്ന് മുതൽ സമരം നടത്തുന്നത്.

കോഴിക്കോട് ഫിഷ് മീൽ കമ്പനികളുടെ സമരം

കോഴിക്കോട്: ഓള്‍ ഇന്ത്യ ഫിഷ് മീൽ ആന്‍റ് ഓയിൽ മാനുഫാക്ചേഴ്‌സ് ആന്‍റ് മർച്ചന്‍റ് അസോസിയേഷൻ നടത്തുന്ന ദേശീയ സമരത്തിൽ വലഞ്ഞ് മത്സ്യ തൊഴിലാളികൾ. സമരം നീളുന്നതോടെ മത്സ്യത്തൊഴിലാളികൾ കൂടുതൽ ദുരിതത്തിലേക്കാണ് നീങ്ങുന്നത്. കടലിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങൾ ഏറെയും വാങ്ങുന്നത് ഇത്തരം കമ്പനികളായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികൾക്ക് ലഭിച്ച മത്സ്യങ്ങൾ പകുതിയും കയറ്റി അയക്കാൻ സാധിച്ചിട്ടില്ല. കൂടാതെ പ്രാദേശിക വിപണിയിൽ ഇത്തരം മത്സ്യങ്ങൾക്ക് ആവശ്യക്കാരും കുറവാണ്. മത്സ്യങ്ങൾ വിൽക്കാൻ കഴിയാതെ വന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തൊഴിലാളികൾ നീങ്ങുന്നത്.

കോഴിക്കോട് ഫിഷ് മീൽ കമ്പനികളുടെ സമരം

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് മത്സ്യ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

Intro:ഫിഷ് മീൽ കമ്പനികളുടെ സമരം തുടരുന്നു: മത്സ്യ തൊഴിലാളികളുടെ ദുരിതം അവസാനിക്കുന്നില്ല

Body:ഓൾ ഇന്ത്യ ഫിഷ് മീൽ ആൻറ് ഓയിൽ മാനുഫാക്ചേഴ്സ് ആന്റ് മർച്ചന്റ് അസോസിയേഷൻ നടത്തുന്ന ദേശീയ സമരത്തിൽ വലയുന്നത് മത്സ്യ തൊഴിലാളികൾ. സമരം നീളുന്നതോടെ മത്സ്യ തൊഴിലാളികൾ കൂടുതൽ ദുരിതത്തിലേക്കാണ് നീങ്ങുന്നത്. ഈ സമയങ്ങളിൽ കടലിൽ നിന്ന് ലഭിക്കുന്ന മത്സ്യങ്ങൾ ഏറെയും ഇത്തരം കമ്പനികളാണ് വാങ്ങിക്കൊണ്ടിരുന്നത്. എന്നാൽ സമരം കാരണം കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യ തൊഴിലാളികൾക്ക് ലഭിച്ച മത്സ്യങ്ങൾ പകുതിയും കയറ്റി അയക്കാൻ സാധിച്ചില്ല. പ്രാദേശിക വിപണിയിലാണെങ്കിൽ ഇത്തരം മത്സ്യങ്ങൾക്ക് ഡിമാന്റുമില്ല. മത്സ്യങ്ങൾ വിൽക്കാൻ കഴിയാതെ വന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തൊഴിലാളികൾ നീങ്ങുന്നത്.

byte_ വി. ഉമേഷ് (ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്)

Conclusion:സംസ്ഥാന, കേന്ദ്ര സർക്കാരുകൾ വിഷയത്തിൽ ഇടപെട്ട് എത്രയും പെട്ടന്ന് പരിഹാരം കാണണമെന്നാണ് മത്സ്യ തൊഴിലാളികൾ ആവിശ്യപ്പെടുന്നത്.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Aug 24, 2019, 7:28 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.