ETV Bharat / state

വാക്കേറ്റം കത്തിക്കുത്തില്‍ കലാശിച്ചു; കോഴിക്കോട് കല്ലായിയില്‍ ഒരാള്‍ അറസ്‌റ്റില്‍ - തലയ്ക്ക് പരിക്ക്

Kozhikode accused arrested : മദ്യപിക്കുന്നതിനിടെ വാക്ക് തര്‍ക്കം, യുവാവിനെ സുഹൃത്ത് ഗ്ലാസ് പൊട്ടിച്ച് കുത്തുകയായിരുന്നു.

വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു  Khozhikode accused arrested  കല്ലായി കത്തിക്കുത്ത്  കോഴിക്കോട് കത്തിക്കുത്ത്  ബാറില്‍ അക്രമം  ബാറില്‍ ആക്രമണം  ഗ്ലസ് കൊണ്ട് കുത്തി  തലയ്ക്ക് പരിക്ക്  കുത്ത് കേസില്‍ പ്രതി പിടിയില്‍
Kozhikode accused arrested
author img

By ETV Bharat Kerala Team

Published : Dec 23, 2023, 9:31 AM IST

കോഴിക്കോട്: സുഹൃത്തിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ(Kozhikode accused arrested). കല്ലായി ചക്കുംകടവ് ഹിഷാം (34) നെയാണ് മാങ്കാവിലെ സ്വകാര്യ ബാറിൽ നിന്ന് പന്തീരങ്കാവ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. പെരുമണ്ണ, പൊയിൽ താഴത്ത് വാടക വീട്ടിൽ താമസിക്കുന്ന പെരുമണ്ണ പേരെന്തോടി വീട്ടിൽ ഷിജുവിനാണ് തലക്ക് കുത്തേറ്റത്. താമസ സ്ഥലത്തു വെച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെ ഇഷാം ഗ്ലാസ്‌ പൊട്ടിച്ചു ഷിജുവിൻ്റെ തലക്ക് കുത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ ഷിജു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഷിജുവിൻ്റെ പരാതിയിൽ പന്തീരങ്കാവ് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഹിഷാമിനെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.