ETV Bharat / state

തിരുവമ്പാടിയിൽ സി.പി ചെറിയ മുഹമ്മദ് ലീഗ് സ്ഥാനാര്‍ഥി - C P Cheriya Muhammad latest news

ദിവസങ്ങളായുള്ള അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും അന്ത്യം കുറിച്ചാണ് സി.പി ചെറിയ മുഹമ്മദ് സ്ഥാനാർഥിയായത്

സി.പി ചെറിയ മുഹമ്മദ് വാർത്ത  സി.പി ചെറിയ മുഹമ്മദ്  കോഴിക്കോട് വാർത്ത  സി.പി ചെറിയ മുഹമ്മദ് സ്ഥാനാർഥി  തിരുവമ്പാടി സ്ഥാനാർഥി  സി.പി ചെറിയ മുഹമ്മദ്  C P Cheriya Muhammad  C P Cheriya Muhammad news  C P Cheriya Muhammad latest news  thiruvambadi muslim league candidate
തിരുവമ്പാടിയിൽ സി.പി ചെറിയ മുഹമ്മദ് സ്ഥാനാർഥിയായി
author img

By

Published : Mar 14, 2021, 3:18 PM IST

Updated : Mar 14, 2021, 5:04 PM IST

കോഴിക്കോട്: മലയോര മണ്ണ് തിരിച്ചുപിടിക്കാനൊരുങ്ങി സി.പി ചെറിയ മുഹമ്മദ്. ഇന്നലെ പാണക്കാട് പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിലാണ് സി.പി ചെറിയ മുഹമ്മദ് സ്ഥാനം പിടിച്ചത്. ദിവസങ്ങളായുള്ള അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും അന്ത്യം കുറിച്ചാണ് സി.പി ചെറിയ മുഹമ്മദ് സ്ഥാനാർഥിയായത്. അർഹതക്കുള്ള അംഗീകാരമാണ് സി.പിയുടെ സ്ഥാനാർഥിത്വമെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.

2006ലും 2011ലും 2016ലും തിരുവമ്പാടിയിലേക്ക് സി.പി ചെറിയ മുഹമ്മദിനെ തിരുവമ്പാടിയിൽ സജീവമായി പരിഗണിച്ചിരുന്നെങ്കിലും മറ്റുള്ളവർക്കായി മാറികൊടുത്ത സി.പി ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലും മുന്നണി നിയോഗിച്ച സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യ ചുമതലക്കാരനായി മാറി. തിരുവമ്പാടിയെന്ന മലയോര മണ്ഡലത്തിന്‍റെ ഹൃദയമിടിപ്പ് നല്ലവണ്ണം അറിയുന്ന സി.പി അധ്യാപകൻ , എഴുത്തുകാരൻ, ജനപ്രതിനിധി, പ്രഭാഷകൻ, സംഘാടകൻ തുടങ്ങിയ മേഖലയിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയാണ്. അര ഡസനോളം തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ,ലീഗ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയന്ത്രിച്ച സി.പി വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്.

തിരുവമ്പാടിയിൽ സി.പി ചെറിയ മുഹമ്മദ് ലീഗ് സ്ഥാനാര്‍ഥി
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സ്‌കൂൾ കരിക്കുലം കമ്മറ്റി അംഗം, മൂന്ന് വിദ്യാഭ്യാസ മന്ത്രിമാരുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി, കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനറും സെൻട്രൽ എലക്ഷൻ കമ്മറ്റി ഓഫീസ് ചുമതല എന്നിവയെല്ലാം ഭംഗിയായി നിർവഹിച്ച സി.പി 2009ൽ എം.ഐ ഷാനവാസിന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറും 2014ൽ സെൻട്രൽ ഇലക്ഷൻ കമ്മറ്റി ചെയർമാനുമായി പ്രവർത്തിച്ചു.

എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്‍റ് ജനറൽ സെക്രട്ടറി പദവികൾ വഹിച്ച സി.പി, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവടങ്ങളിലെ സെനറ്റ് അംഗമായിരുന്നു. തിരൂരങ്ങാടി പി എസ് എം ഒ കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സി.പി ഫാറൂഖ് ട്രൈനിങ് കോളജിൽ നിന്നും അധ്യാപക ട്രൈനിങ് പൂർത്തിയാക്കി. രണ്ടിടങ്ങളിൽ നിന്നും സർവ്വകലാശാല യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1991ൽ മുക്കം ആനയാംകുന്ന് വി.എം.എച്ച് ഹയർ സെക്കണ്ടറി സ്‌കൂളിൽ അധ്യാപകനായി ചേർന്ന സി.പി 2020 മെയ് 31ന് ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ആയിരിക്കെ മുപ്പത് വർഷം നീണ്ടുനിന്ന അധ്യാപക സേവനത്തിൽ നിന്ന് വിരമിച്ചു.

കാൽ നൂറ്റാണ്ട് കാലം കേരളത്തിലെ മുൻനിര അധ്യാപക പ്രസ്ഥാനമായ കെഎസ്‌ടിയുവിന്‍റെ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി പദവികൾ വഹിച്ച സി.പി 1995-2000 കാലഘട്ടത്തിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെയും സംയുക്ത അധ്യാപക സമിതിയുടെയും സംസ്ഥാന കൺവീനർ സ്ഥാനം ഏറെകാലം വഹിച്ചു. ഗെയ്ൽ ഇരകളുടെ സംയുക്ത സമരസമിതി സംസ്ഥാന കൺവീനർ സ്ഥാനം വഹിക്കുന്ന സി.പി പുരയിടവും കൃഷിയിടവും സംരക്ഷിക്കാൻ എരഞ്ഞിമാവ് കേന്ദീകരിച് നടന്ന ഇരകളുടെ സമരത്തിന് നേതൃത്വം നൽകി. ഭരണകൂട ധിക്കാരത്തിൽ പിറന്ന മണ്ണ് നഷ്ട്ടപെട്ട ഹതഭാഗ്യർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കാരണമായത് സി.പി യുടെ നേതൃത്വത്തിൽ നടന്ന എരഞ്ഞിമാവിലെ ഗെയിൽ സമരമാണ്. 2013ൽ അമേരിക്കയിൽ നടന്ന വേൾഡ് ലീഡേർസ് ലേണിംഗ് പ്രോഗ്രാമിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു സി.പി.

വിദ്യാർഥി കാലം തൊട്ട് തുടർന്ന് വരുന്ന സുതാര്യവും വിശ്രമ രഹിതവുമായ പൊതുജീവിതമാണ് സി.പിയെ മലയോര ജനതയുടെ ഇഷ്ടക്കാരനാക്കിയത്. വയനാടൻ ചുരത്തിന്‍റെ നെറുകയിൽ നിന്ന് തുടങ്ങി ചാലിയാറിന്‍റെ തീരത്ത് അവസാനിക്കുന്ന ഈ സൗഹൃദ ഭൂമികയുടെ കാവൽക്കാരനാവാനുള്ള ഒരുക്കത്തിലാണ് സി.പി. ചെറിയ മുഹമ്മദ്.

Last Updated : Mar 14, 2021, 5:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.