ETV Bharat / state

വടകരയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ് : പ്രതി പൊലീസ് പിടിയിൽ

സോഷ്യൽ മീഡിയ വഴി ആളുകളെ പരിചയപ്പെട്ട ശേഷം മോഷണം നടത്തുന്ന തൃശൂർ സ്വദേശി മുഹമ്മദ് ഷെഫീഖ് ഇത്തരത്തിൽ രാജനെ പരിചയപ്പെട്ടാണ് കൊലപാതകവും കവര്‍ച്ചയും നടത്തിയത്

murde‌r case arrest  businessman killed in Vadakara  വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്  വടകര കൊലപാതകം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  വ്യാപാരിയെ കൊലപ്പെടുത്തിയ പ്രതി പൊലീസ് പിടിയിൽ  വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസ്  The case of the murder of a merchant in Vadakara  Vadakara murder  kerala police  malayalam news  The case of murder of merchant Rajan
വടകരയിലെ വ്യാപാരിയെ കൊലപ്പെടുത്തിയ കേസ്
author img

By

Published : Jan 2, 2023, 9:24 PM IST

കോഴിക്കോട്: വടകരയിലെ വ്യാപാരി രാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തൃശൂർ തിരുത്തല്ലൂർ സ്വദേശി മുഹമ്മദ് ഷെഫീഖ് (22) ആണ് അറസ്റ്റിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഷെഫീഖ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടതിന് ശേഷമാണ് ഇയാൾ മോഷണം നടത്തുന്നത്.

രാജനേയും ഈ രീതിയിൽ പരിചയപ്പെട്ടാണ് ഷെഫീഖ് വടകരയിൽ എത്തിയത്. കൊല്ലപ്പെട്ട രാജൻ്റെ ഫോൺ വിശദമായി പരിശോധിച്ചതിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഡിസംബർ 24 ശനിയാഴ്‌ച രാത്രി പതിനൊന്നരയ്‌ക്ക് ശേഷമാണ് കൊലപാതകം നടന്നത്.

കടയടയ്ക്കുന്ന സമയം കഴിഞ്ഞിട്ടും രാജൻ എത്താതായതോടെയാണ് വീട്ടുകാർ അന്വേഷിച്ചുവന്നത്. അപ്പോഴാണ് കടയ്‌ക്കുള്ളിൽ നിലത്തുവീണ് കിടക്കുന്ന നിലയിൽ രാജനെ കണ്ടെത്തിയത്. ഇയാള്‍ അണിഞ്ഞിരുന്ന മൂന്ന് പവന്‍റെ സ്വർണ മാലയും മോതിരവും കടയിലുണ്ടായിരുന്ന പണവും സമീപത്ത് നിർത്തിയിട്ട ബൈക്കും നഷ്‌ടപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.