ETV Bharat / state

VIDEO| കുന്ദമംഗലത്ത് ടൗണില്‍ കാള വിരണ്ടോടി, യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം - കുന്ദമംഗലം

കാരന്തൂരിൽ അറവുശാലക്കാർ കൊണ്ടുവന്ന കാളയാണ് രക്ഷപ്പെട്ട് കുന്ദമംഗലം ടൗണ്ടിൽ വിരണ്ടോടിയത്

bull attack  bull ran in town at kozhikode  കാള വിരണ്ടോടി  കുന്ദമംഗലം ടൗണ്‍  കുന്ദമംഗലം  കാരന്തൂരിൽ
VIDEO| കുന്ദമംഗലത്ത് ടൗണില്‍ കാള വിരണ്ടോടി, യുവതിക്കും കുഞ്ഞിനും നേരെ ആക്രമണം
author img

By

Published : Oct 29, 2022, 8:06 AM IST

കോഴിക്കോട്: കുന്ദമംഗലത്ത് ടൗണിൽ വിരണ്ടോടിയ കാള അമ്മയേയും കുഞ്ഞിനേയും കുത്തി വീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കടയിൽ നിന്നും പുറത്തിറങ്ങി റോഡിലേക്ക് നടക്കുമ്പോഴാണ് ഇരുവര്‍ക്കും നേരെ കാളയുടെ ആക്രമണമുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ കാള ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തുടര്‍ന്ന് പൊലീസും പ്രദേശവാസികളും ചേര്‍ന്ന് കാളയെ കുന്ദമംഗലം ടൗണിലെ പ്രൈം ക്ലിനിക്കിന് പിന്നിലെ പറമ്പിലേക്ക് കയറ്റിവിട്ടു.

വിരണ്ടോടിയ കാള അമ്മയേയും കുഞ്ഞിനേയും കുത്തിവീഴ്‌ത്തുന്ന ദൃശ്യം

കാരന്തൂരിൽ അറവുശാലക്കാർ കൊണ്ടുവന്ന കാളയാണ് രക്ഷപ്പെട്ട് കുന്ദമംഗലം ടൗണ്ടിൽ വിരണ്ടോടിയത്. ഇന്നലെ (28 ഒക്‌ടോബര്‍) വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. കുന്ദമംഗലം എയുപി സ്കൂളിന് ഭാഗത്ത് വെച്ചായിരുന്നു കാളയോട്ടം.

നിരവധി വാഹനങ്ങൾക്ക് കുറുകെ ഓടിയ കാള നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. നല്ല തിരക്കുള്ള സമയമായതിനാൽ ജനങ്ങൾ പോടിച്ചോടിയതോടെ നിരവധി പേർക്ക് ചെറിയ തോതിൽ പരിക്കേറ്റു. വാഹന തിരക്കുള്ള സമയത്തായത് കാരണം അൽപനേരം ഗതാഗതം തടസ്സമുണ്ടായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.