ETV Bharat / state

മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകർന്ന് 15 പേർക്ക് പരിക്ക് - building collapsed in Thamarassery

തകർന്ന് വീണത് കാന്തപുരത്തിൻ്റെ ഉടമസ്ഥതയിലുള്ള താമരശ്ശേരി നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടം

താമരശ്ശേരിയിൽ കെട്ടിടം തകർന്ന് വീണു  നോളജ് സിറ്റി അപകടം  കെട്ടിടം തകർന്ന് വീണ് പരിക്ക്  building collapsed in Thamarassery  knowlwdge city building collapse
താമരശ്ശേരിയിൽ കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്
author img

By

Published : Jan 18, 2022, 12:55 PM IST

Updated : Jan 18, 2022, 3:13 PM IST

കോഴിക്കോട്: താമരശ്ശേരിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

താമരശ്ശേരിയിൽ കെട്ടിടം തകർന്ന് വീണ് 15 പേർക്ക് പരിക്ക്

കാന്തപുരത്തിന്‍റെ ഉടമസ്ഥതയിലുള്ള താമരശ്ശേരി നോളജ് സിറ്റിയിലാണ് അപകടം. 15 പേരാണ് കെട്ടിടത്തിന് അകത്തുണ്ടായിരുന്നത്. എല്ലാവരെയും പുറത്തെത്തിച്ചു. ഇനി ആരും അകത്ത് കുടുങ്ങി കിടക്കുന്നില്ല എന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകുന്ന 'ഹിൽസിന' എന്ന സ്‌കൂളിന് വേണ്ടിയാണ് കെട്ടിടം നിർമിച്ചു കൊണ്ടിരുന്നത്. രണ്ടാം നിലയുടെ തൂൺ തെന്നിമാറിയതാണ് അപകടം കാരണമായതെന്ന് പൊലീസ് അറിയിച്ചു. സ്ഥലം ഏറ്റെടുക്കലിൻ്റെ പേരിൽ വിവാദമായ ആയിരം ഏക്കർ സ്ഥലത്താണ് വിവിധ നിർമാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നത്.

Also Read: 26 ജീവനക്കാരിൽ 21 പേർക്ക് കൊവിഡ്; നേമം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ

Last Updated : Jan 18, 2022, 3:13 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.