ETV Bharat / state

തുഷാറിന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ശ്രീധരൻ പിള്ള - തുഷാറിനെ അറസ്റ്റ് ചെയ്തതിൽ ഗൂഢാലോചനയെന്ന് ശ്രീധരൻ പിള്ള.

ആത്മാർഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള

തുഷാറിനെ അറസ്റ്റ് ചെയ്തതിൽ ഗൂഢാലോചനയെന്ന് ശ്രീധരൻ പിള്ള
author img

By

Published : Aug 22, 2019, 7:58 PM IST

Updated : Aug 22, 2019, 9:20 PM IST

കോഴിക്കോട്: തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള. ആത്മാർഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

തുഷാറിന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് ശ്രീധരൻ പിള്ള

"ഇടതുപക്ഷവുമായി ബന്ധപ്പെട്ട ആളാണ് അറസ്റ്റിന് പിന്നിൽ. തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്ത് ചെയ്തു എന്ന് പറയാൻ സൗകര്യമില്ല. എൻ ഡി എ യെ തകർക്കാൻ സി പി എമ്മും കോൺഗ്രസും ശ്രമിച്ചാൽ നടക്കില്ല. മുഖ്യമന്ത്രിയുടെ വീട്ടിലെ പൂജാമുറിയിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവിന്‍റെ പൂജാമുറിയിൽ ഇപ്പോൾ മുഖ്യമന്ത്രിയുമാണ്. തുഷാറിനെ കെണിയിൽപെടുത്തിയത് സി പി എം ആണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇക്കാര്യം പൊലീസ് അന്വേഷിക്കണം. മുഖ്യമന്ത്രി ഇരയോടൊപ്പം കുശലം പറയുകയും, വേട്ടക്കാരനോടൊപ്പം ഓടുകയാണ്" - ശ്രീധരൻ പിള്ള പറഞ്ഞു.

Intro:തുഷാറിനെ അറസ്റ്റ് ചെയ്തതിൽ ഗൂഢാലോചനയെന്ന് ശ്രീധരൻ പിള്ളBody:തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയ  ഗൂഡാലോചനയുടെ ഭാഗമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. സംഭവത്തിൽ അന്വേഷണം വേണം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം.ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി അന്വേഷണം നടത്തണം.ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോൾ അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി. തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്ത് ചെയ്തു എന്ന് പുറത്ത് പറയാൻ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ ഡി എ യെ തകർക്കാൻ സി പി എമ്മും  കോൺഗ്രസും ശ്രമിച്ചാൽ നടക്കില്ല.  മുഖ്യമന്ത്രിയുടെ വീട്ടിലെ പൂജാമുറിയിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവിന്റെ പൂജാമുറിയിൽ ഇപ്പോൾ മുഖ്യമന്ത്രിയുമാണ് ഇതാണ് കേരളത്തിലെ അവസ്ഥയെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി. തുഷാറിനെ കെണിയിൽ പെടുത്തിയത് സി പി എം എന്നാണ് തനിക്ക് കിട്ടിയ വിവരം. ഇക്കാര്യം അന്വേഷിക്കണം. മുഖ്യമന്ത്രി ഇരയോടൊപ്പം കുശലം പറയുന്നു, വേട്ടക്കാരനോടൊപ്പം ഓടുന്നുമുണ്ട്.Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Aug 22, 2019, 9:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.