ETV Bharat / state

ബിജെപി മാറ്റിനിർത്തപ്പെടേണ്ട പാര്‍ട്ടിയെന്ന് എ. വിജയരാഘവൻ

കർഷകരെ പറ്റിക്കാം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും, ഡൽഹി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കിയത് ബി.ജെ.പി സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്ക് ഉദാഹരണമാണെന്നും ദേശീയ തലത്തിൽ ഏറ്റവും എതിർക്കപ്പെടേണ്ടത് ബിജെപിയാണെന്നും അദ്ദേഹം വ്യക്തമാക്കി

BJP should be replaced: A. Vijayaraghavan  ബിജെപി മാറ്റിനിർത്തപെടേണ്ട പാർട്ടി  എ. വിജയരാഘവൻ  A. Vijayaraghavan
ബിജെപി
author img

By

Published : Dec 8, 2020, 7:59 PM IST

കോഴിക്കോട്: ദേശീയ തലത്തിൽ ഏറ്റവും മാറ്റിനിർത്തപ്പെടേണ്ട പാർട്ടി ബിജെപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. കാലിക്കറ്റ് പ്രസ് ക്ലബിന്‍റെ നേതൃത്വത്തിൽ നടക്കുന്ന "തദ്ദേശീയം 2020- മീറ്റ് ദി ലീഡർ" മുഖാമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി മാറ്റിനിർത്തപെടേണ്ട പാർട്ടി: എ. വിജയരാഘവൻ

അഞ്ച് മാസം കഴിഞ്ഞിട്ടും സ്വർണക്കടത്ത് കേസിന്‍റെ ഉറവിടം കണ്ടെത്താനായില്ലെന്നും മറ്റ് പലതും കണ്ടെത്താനാണ് ഏജൻസികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പീക്കർക്കെതിരെ ഉന്നയിച്ച ആക്ഷേപത്തിന്‍റെ ഉറവിടം കെ. സുരേന്ദ്രൻ വ്യക്തമാക്കണമെന്നും എ. വിജയരാഘവന്‍ ആവശ്യപ്പെട്ടു. കർഷകരെ പറ്റിക്കാം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും, ഡൽഹി മുഖ്യമന്ത്രിയെ വീട്ടുതടങ്കലിൽ ആക്കിയത് ബി.ജെ.പി സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നയങ്ങൾക്ക് ഉദാഹരണമാണെന്നും ദേശീയ തലത്തിൽ ഏറ്റവും എതിർക്കപ്പെടേണ്ടത് ബിജെപിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേരളത്തിൽ തിരുവനന്തപുരത്തുൾപ്പെടെ കഴിഞ്ഞ തവണ ഉണ്ടായ മുന്നേറ്റം ഇത്തവണ ബിജെപിക്ക് ഉണ്ടാകില്ല. യുഡിഎഫ് തകർച്ചയുടെ വക്കിലാണ്. കേരള കോൺഗ്രസ് പാർട്ടി വിട്ടതോടെ യുഡിഎഫിന്‍റെ തകർച്ചയുടെ ആഴം കൂടിയെന്നും ഇത് ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.