കോഴിക്കോട്: കെഎസ്‌എഫ്ഇയിലെ ക്രമക്കേടുകള്‍ ധനമന്ത്രി മൂടിവെക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ധനമന്ത്രിയുടെ പ്രസ്‌താവനകൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ഊരാളുങ്കലിൽ സിപിഎം നേതാക്കൾക്ക് നിക്ഷേപമുണ്ടെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു. കെഎസ്‌എഫ്ഇയുടെ ലാഭവിഹിതം കിഫ്ബിയിൽ നിക്ഷേപിച്ചത് അന്വേഷിക്കണമെന്നും ക്രമക്കേഡുകള്‍ ഇഡി അന്വേഷിക്കണമെന്നും ബിജെപി നേതാവ് കോഴിക്കോട്ട് ആവശ്യപ്പെട്ടു. വിജിലന്‍സ് റെയ്‌ഡ് ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സിപിഎംമിലെ ഒരു വിഭാഗം നേതാക്കള്‍ ഇന്നലെ വ്യക്തമാക്കി. എങ്കില്‍ ആ സ്വകാര്യ പണമിടപാട് സ്ഥാപനമേതാണെന്ന് വ്യക്തമാക്കാന്‍ സിപിഎം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്‌എഫ്ഇയിലെ ക്രമക്കേടുകള്‍ ധനമന്ത്രി മൂടിവെക്കുകയാണെന്ന് എംടി രമേശ് - എംടി രമേശ്
ഊരാളുങ്കലിൽ സിപിഎം നേതാക്കൾക്ക് നിക്ഷേപമുണ്ടെന്നും എംടി രമേശ് പറഞ്ഞു