ETV Bharat / state

പക്ഷിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കി റാപ്പിഡ് റെസ്പോൺസ് ടീം

പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് ചാത്തമംഗലത്തെ പൗൾട്രി ഫാമിന്‍റെ ഒരു കിലോമീറ്റർ പരിധിയിലുള്ള കൊന്നൊടുക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫാമിലെ 13,000 കോഴികളെ ദൗത്യസംഘം ഇതിനോടകം കൊന്നു.

bird flu in kozhikode mukkam poultry farm  bird flu in kozhikode mukkam  kozhikode mukkam chathamangalam  bird flu  bird flu kozhikode  പക്ഷിപ്പനി  പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ  റാപ്പിഡ് റെസ്പോൺസ് ടീം പക്ഷിപ്പനി  ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി  പൗൾട്രി ഫാമിൽ കോഴികളെ കൊല്ലുന്നു  മുക്കം ചാത്തമംഗലം  കോഴിക്കോട് പക്ഷിപ്പനി
പക്ഷിപ്പനി
author img

By

Published : Jan 15, 2023, 6:51 AM IST

Updated : Jan 15, 2023, 7:43 AM IST

വെറ്ററിനറി ഡോക്‌ടർ സംസാരിക്കുന്നു

കോഴിക്കോട്: മുക്കം ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി ചാത്തമംഗലത്തെ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സജ്ജമാക്കിയ റാപ്പിഡ് റെസ്പോൺസ് ടീമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, പൊലീസ്, വില്ലേജ് വാർഡ് പ്രതിനിധികൾ എന്നിവരാണ് ടീമിലുള്ളത്. കൊന്നൊടുക്കിയ വലിയ പക്ഷികൾക്ക് 200 രൂപയും ചെറുതിന് 100 രൂപ വീതവുമാണ് നഷ്‌ടപരിഹാരം നൽകുക. ഓരോ വീട്ടിലുമെത്തി അവിടെവച്ച് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രദേശവും കൂടുമുൾപ്പെടെ അണുവിമുക്തമാക്കിയാണ് സംഘം മടങ്ങുന്നത്.

ഫാമുകളിൽ നിന്ന് കോഴിവളം ഉൾപ്പെടെ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചാത്തമംഗലം പൗൾട്രി ഫാമിന് പുറമെ മറ്റ് രണ്ട് സ്ഥലങ്ങളിൽ കൂടി പക്ഷികളെ കത്തിക്കുന്ന പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്. കഴിഞ്ഞ ദിവസം ഫാമിലെ മുഴുവൻ കോഴികളെയും കൊന്നൊടുക്കിയിരുന്നു.

ഫാമിൽ രണ്ടു ദിവസത്തിനിടെ വിരിഞ്ഞ 10,000 കുഞ്ഞുങ്ങൾ ഉൾപ്പെടെ 13,000 കോഴികളെയാണ് ഇതിനകം കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ചത്ത കോഴികൾക്ക് പക്ഷിപ്പനിയാണെന്ന് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിൽ സ്ഥിരികരിച്ചത്.

Also read: കോഴിക്കോട്ടെ പക്ഷിപ്പനി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം, ഇതുവരെ കൊന്നത് 13,000 കോഴികളെ

Last Updated : Jan 15, 2023, 7:43 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.