കോഴിക്കോട്: വട്ടോളിയിൽ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഓട്ടോറിക്ഷയിടിച്ച് ഗുരുതരമായി പരിക്കേറ്റ പിഞ്ചു കുഞ്ഞ് മരിച്ചു. വാണിമേല്‍ കരുകുളം സ്വദേശി മരുതാലപൊയില്‍ പ്രദീപന്‍റെ രണ്ട് വയസുള്ള മകന്‍ ലിയാനാണ് മരണമടഞ്ഞത്.
തിങ്കളാഴ്‌ച രാവിലെ വട്ടോളി നാഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് സമീപത്താണ് അപകടം ഉണ്ടായത്. വാണിമേല്‍ കരുകുളത്ത് നിന്ന് ഓട്ടോറിക്ഷയിൽ പ്രദീപ് താമരശ്ശേരിയിലെ ഭാര്യ വീട്ടില്‍ നിന്ന് ഭാര്യയേയും, മാതാവിനെയും, മകനെയും കൂട്ടി കരുകുളത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നതിനിടെയാണ് അപകടം.
ALSO READ: പാലക്കാട് മയക്കുമരുന്ന് വേട്ട; 'ഓപ്പറേഷൻ ഡാഡ്' പിടികൂടിയത് 5.71 ഗ്രാം എംഡിഎംഎ
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും